കൃഷ്ണകുമാറിന്റെ കണ്ണിലെ പരിക്ക്, പ്രതി ബിജെപി പ്രവര്‍ത്തകൻ, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊല്ലം: കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്ണ കുമാറിന്റെ കണ്ണിൽ പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. മുളവന സ്വദേശി സനലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കൃഷ്ണകുമാറിനെ സ്വീകരിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ സ്കൂട്ടറിന്റെ താക്കോൽ കൊണ്ടതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന കുറ്റമാണ് പൊലീസ് ചുമത്തിയത്. സിപിഎമ്മിനെതിരെ പ്രസംഗിച്ചതിന് ബോധപൂർവം ആക്രമിച്ചെന്നായിരുന്നു സ്ഥാനാർത്ഥിയുടെ പരാതി. തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ കാര്യം പ്രസം​ഗിച്ചതിന് സിപിഎം പ്രവർത്തകർ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തന്നെ അപായപ്പെടുത്തിയതായി സംശയിക്കുന്നുവെന്നായിരുന്നു കൃഷ്ണകുമാറിന്‍റെ പരാതി. കുണ്ടറ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. കുണ്ടറ പോലീസും രഹസ്യ അന്വേഷണ വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മുളവന പരിപാടിയിൽ പങ്കെടുത്ത് തിരിച്ചിറങ്ങുമ്പോൾ അടുത്ത സ്വീകരണ സ്ഥലം ചൂണ്ടി കാണിക്കുന്നതിന് ഇടയിൽ സനലിന്‍റെ കയ്യിലുണ്ടായിരുന്ന സ്കൂട്ടറിന്റെ താക്കോൽ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ കണ്ണിൽ കൊള്ളുകയായിരുന്നുവെന്നാണ് പറയുന്നത്.

police arrested bjp activist for attacking G Krishnakumar

More Stories from this section

family-dental
witywide