ബെംഗളൂരുവിൽ ഫ്ലാറ്റിൽ കുട്ടികൾ തീർത്ത ഓണപൂക്കളം ചവിട്ടി നശിപ്പിച്ചത് മലയാളി യുവതി, കേസെടുത്ത് പൊലീസ്

ബെംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി ഫ്‌ളാറ്റില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ച് മലയാളി യുവതി. ബെംഗളൂരു തനിസാന്ദ്ര മൊണാര്‍ക്ക് സറെനിറ്റി അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലാണ് സംഭവം. സിമി നായര്‍ എന്ന യുവതിയാണ് ഫ്‌ളാറ്റിന്റെ കോമണ്‍ ഏരിയയില്‍ കുട്ടികളിട്ട പൂക്കളം നശിപ്പിച്ചത്.

യുവതിക്കെതിരെ പൊലീസ് കേസെടുത്തു. അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ആണ് സിമി നായർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. യുവതിയുടെ നടപടി ഫ്‌ളാറ്റിലെ മറ്റുള്ളവര്‍ ചോദ്യംചെയ്യുന്നതും ഇവര്‍ തര്‍ക്കിക്കുന്നതും വീഡിയോയയില്‍ വ്യക്തമാണ്. കോമണ്‍ ഏരിയയില്‍ പൂക്കളമിടേണ്ടെന്നും സ്വന്തം ഫ്‌ളാറ്റിന് മുന്നില്‍ തയ്യാറാക്കാനും യുവതി ആവശ്യപ്പെടുന്നു. തുടര്‍ന്ന് പൂക്കളത്തിന്റെ ഒരു ഭാഗത്ത് ചവിട്ടിയത് ചോദ്യംചെയ്തപ്പോള്‍ പൂര്‍ണ്ണമായും അതിന് മുകളില്‍ കയറി നിന്നു.

ബൈലോപ്രകാരം കോമണ്‍ ഏരിയയില്‍ പൂക്കളമിടാന്‍ പാടില്ലെന്നടക്കമാണ് യുവതി വാദിക്കുന്നത്. വീഡിയോ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമാണ് യുവതിക്കുനേരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ആചാരങ്ങളെയും വിശ്വാസങ്ങളേയും സംസ്‌കാരങ്ങളേയും ബഹുമാനിക്കാന്‍ പഠിക്കണമെന്നാണ് വിമര്‍ശനങ്ങള്‍ പലതും ചൂണ്ടിക്കാട്ടുന്നത്.

More Stories from this section

family-dental
witywide