അനുവദിച്ച സമയത്തിനു ശേഷം പ്രചാരണം നടത്തി; തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ പൊലീസ് കേസ്

ചെന്നൈ: ഇന്നലെ രാത്രി 10 മണിക്കു ശേഷം പ്രചാരണം നടത്തിയെന്നാരോപിച്ച് ബിജെപി സ്ഥാനാർത്ഥിയും സംസ്ഥാന അധ്യക്ഷനുമായ കെ അണ്ണാമലൈയ്‌ക്കെതിരെ കോയമ്പത്തൂർ പോലീസ് എഫ്ഐആർ ഫയൽ ചെയ്തു. നിയമവിരുദ്ധമായി സംഘം ചേരൽ, അന്യായമായി തടഞ്ഞുനിർത്തൽ, പൊതുജന ശല്യം ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അനുവദനീയമായ സമയത്തിനു ശേഷമുള്ള ബിജെപിയുടെ പ്രചാരണത്തിനെതിരെ ഡിഎംകെയുടെയും ഇടതുപാർട്ടികളുടെയും കേഡർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് വാക്കേറ്റമുണ്ടായി.

“143, 341, 290 വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിഎംകെയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിജെപിക്കെതിരെ മറ്റൊരു കേസ് ഫയൽ ചെയ്തിട്ടുണ്ട്,” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

തോൽവി ഭയന്നാണ് അണ്ണാമലൈ ഭീകരതയും കലാപവും അഴിച്ചുവിടുന്നതെന്ന് ഡിഎംകെ വക്താവ് എ ശരവണൻ പറഞ്ഞു.

ആരോപണങ്ങളോട് പ്രതികരിച്ച അണ്ണാമലൈ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. “രാത്രി 10 മണിക്ക് ശേഷം ആളുകളെ കാണാൻ എനിക്ക് എല്ലാ അവകാശവുമുണ്ട്. ഏത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് നിങ്ങളെ തടയുന്നത്, എവിടെയാണ് ഉത്തരവ്, നിങ്ങൾ എനിക്ക് കാണിച്ചു തരൂ?” അദ്ദേഹം ചോദിച്ചു.

More Stories from this section

family-dental
witywide