വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയും പൊലീസ് മേധാവിയും കൂടിക്കാഴ്ച നടത്തി; ക്രൈംബ്രാഞ്ച് എഡിജിപിയെ വിളിച്ചുവരുത്തി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേസ് സാഹിബ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും തമ്മിലുള്ള ചർച്ച ഒരു മണിക്കൂറോളം നീണ്ടു. ക്രൈംബ്രാഞ്ച് എ ഡി ജി പി എച്ച്. വെങ്കിടേശിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തി. യോഗത്തില്‍ പൊളിറ്റക്കല്‍ സെക്രട്ടറി പി ശശി, ജോണ്‍ബ്രിട്ടാസ് എം പി എന്നിവരടക്കം പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

എഡിജിപി എം.ആർ.അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം. അജിത്കുമാറിനും മറ്റു പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങൾ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. സംഘം ഒരു മാസത്തിനകം റിപ്പോർട്ട് നൽകും.എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു.

ഇതിന് പിന്നാലെയാണ് ഡിജിപിയെ ക്ലിഫ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയത്. ആര്‍എസ്എസ് നേതാവുമായി കുടിക്കാഴ്ച നടത്തിയെന്ന് എഡിജിപിയും സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദര്‍ശനം ആണെന്ന് ഇക്കാര്യം അന്വേഷിച്ച മുഖ്യമന്ത്രിയുടെ ഓഫീസിനോട് എഡിജിപി വിശദീകരണം നല്‍കിയെന്നാണ് അറിയുന്നത്.

More Stories from this section

family-dental
witywide