ബ്രയാൻ തോംസണിൻ്റെ കൊലപാതകം: അക്രമി ഉപേക്ഷിച്ച ബാക്ക്പാക്ക് സെൻട്രൽ പാർക്കിൽ നിന്ന് കണ്ടെടുത്തു

അമേരിക്കയിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്ത്‌കെയർ സിഇഒ ബ്രയാൻ തോംസണെ വെടിവെച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും, കൊലപാതകി ആരെന്നോ എവിടെയാണെന്നോ കൊലപാതകത്തിൻ്റെ ഉദ്ദേശ്യമെന്തെന്നോ അറിയാതെ പൊലീസ്. അക്രമി ഉപേക്ഷിച്ച ഒരു ബാക്ക്പാക്ക് സെൻട്രൽ പാർക്കിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതിൽ എന്തൊക്കെയുണ്ട് എന്ന വിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ക്രൂരമായ ആക്രമണത്തിന് ശേഷം ഉടൻ തന്നെ ന്യൂയോർക്ക് സിറ്റിയിൽ നിന്ന് ഒരു ബസിൽ കയറി രക്ഷപ്പെട്ടിരിക്കാമെന്ന് പൊലീസ് പറയുന്നു.

ഇൻഷുറൻസ് കമ്പനിയിലെ അസംതൃപ്തനായ ജീവനക്കാരനാണോ ക്ലയൻ്റാണോ വെടിവെച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.

ബുധനാഴ്ച നടന്ന വെടിവെപ്പിനു ശേഷം തോക്കുധാരി ഓടിപ്പോകുന്നതിൻ്റെ വിഡിയോ പൊലീസിനു ലഭിച്ചിട്ടുണ്ട്. ആക്രമണത്തിനു ശേഷം സെൻട്രൽ പാർക്കിലേക്ക് സൈക്കിളിൽ പോകുന്നതിൻ്റെയും പിന്നീട് ബസ് ടെർമിനലിലേക്ക് ടാക്സിയിൽ പോകുന്നതിൻ്റെയും ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. അയാൾ എത്തിയ ബസ് ടെർമിനലിൽ നിന്ന് ന്യൂജേഴ്‌സി, ഫിലാഡൽഫിയ, ബോസ്റ്റൺ, വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിലേക്ക് ബസ് സർവീസുകളുണ്ട്.

ഇയാൾ ബസ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിൻ്റെ വിഡിയോ പോലീസിൻ്റെ പക്കലുണ്ട്, എന്നാൽ അയാൾ പുറത്തിറങ്ങുന്നതിൻ്റെ വിഡിയോ ഇല്ല അതിനാൽ തന്നെ അക്രമി ന്യൂയോർക്ക് വിട്ടു പോയി എന്ന് പൊലീസ് കരുതുന്നു.

ആക്രമണത്തിനു മുമ്പ് ഇയാൾ നഗരത്തിലൂടെ നടക്കുന്നതിൻ്റെ പല ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ തൻ്റെ മുഖം മാസ്ക് ഉപയോഗിച്ച് മറച്ചിരിക്കുകയാണ് എപ്പോഴും.

Police find bag carried by gunman who killed United Healthcare CEO

More Stories from this section

family-dental
witywide