കൊലപാതകമല്ല, ആത്മഹത്യ: സമീര്‍ കാമത്തിന്റെ മരണത്തില്‍ പൊലീസ്

വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം ഇന്ത്യാനയിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിയായ 23 കാരന്‍ സ്വയം തലയില്‍ വെടിവെച്ച് മരിച്ചതാണെന്ന് അധികൃതര്‍ അറിയിച്ചു. യു.എസ് പൗരത്വമുള്ള സമീര്‍ കാമത്തിനെ ഫെബ്രുവരി 5 ന് വൈകുന്നേരം 5 മണിയോടെ ഇന്‍ഡ്യാനയിലെ വില്യംസ്പോര്‍ട്ടിലെ ചെറു വനത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പര്‍ഡ്യൂ സര്‍വകലാശാലയിലെ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിയായ യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ത്യാനയിലെ ക്രോഫോര്‍ഡ്സ്വില്ലില്‍ ഫെബ്രുവരി 6 ന് നടത്തിയതായി വാറന്‍ കൗണ്ടി കൊറോണര്‍ ഓഫീസിലെ കൊറോണര്‍ ജസ്റ്റിന്‍ ബ്രുമറ്റ് പത്രക്കുറിപ്പില്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അമേരിക്കല്‍ തുടര്‍ച്ചയായി വേട്ടയാടപ്പെടുന്നതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. സമീറിന്റെ മരണം ആത്മഹത്യയാണെന്ന് സ്ഥിതീകരിക്കുന്നതിന് മുമ്പായി കൊലപാതകമായാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്. ഈ വര്‍ഷം തുടങ്ങിയതുമുതല്‍ ഇതുവരെ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.

More Stories from this section

family-dental
witywide