
ലഖ്‌നൗ: വിവാഹേതര ബന്ധത്തിന്റെ പേരില്‍ യു.പി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെ കോൺസ്റ്റബിളായി തരം താഴ്ത്തി.
കൂടെ ജോലി ചെയ്ത വനിതാ കോൺസ്റ്റബിളിനൊപ്പം ഹോട്ടൽ മുറിയിൽ കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്ക നടപടി. കൃപാ ശങ്കർ കന്നൗജിയ എന്ന ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ കോൺസ്റ്റബിളായി തരംതാഴ്ത്തിയതായി മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മൂന്ന് വർഷം മുമ്പായിരുന്നു നടപടിക്ക് ആധാരമായ സംഭവം. 2021 ജൂലൈ 6-ന് അന്ന് സർക്കിൾ ഇൻസ്പെക്ടറായിരുന്ന കന്നൗജിയ കുടുംബ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉന്നാവോ പൊലീസ് സൂപ്രണ്ടിനോട് അവധി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒരു വനിതാ കോൺസ്റ്റബിളിനൊപ്പം ഹോട്ടലിൽ മുറിയെടുത്തു. ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ഭാര്യ പൊലീസ് സൂപ്രണ്ടിനോട് സഹായം അഭ്യർഥിച്ചു. അവസാന ലോക്കേഷൻ കാണ്‍പൂരിലെ ഒരു ഹോട്ടലാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇരുവരെയും ഹോട്ടൽ മുറിയിൽ കണ്ടെത്തി. വിഡിയോ തെളിവുകളടക്കം ഉന്നാവോ പൊലീസ് ശേഖരിച്ചിരുന്നു. വിഷയത്തിൽ കർശന നടപടി സ്വീകരിക്കാൻ ഐജി നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ കോൺസ്റ്റബിളായി തരംതാഴ്ത്തുകയായിരുന്നു.
Police Officer Demoted As Constable Due To Extramarital Affairs