ടെക്‌സാസ്: ടെക്‌സാസിലെ കിലീനിലെ മാളിനുള്ളിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ ഡ്രൈവറെ പൊലീസ് വെടിവച്ചു വീഴ്ത്തി. ശനിയാഴ്ചയാണ് സംഭവം. ട്രക്ക് ഓടിച്ചിരുന്ന 53 കാരനെ പാര്‍ക്കിംഗില്‍ വച്ചാണ് പൊലീസ് വെടിവച്ച് വീഴ്ത്തിയത്. ടെക്സാസിലെ കെംപ്നറില്‍ നിന്നുള്ള ജോണ്‍ ഡാരല്‍ ഷുള്‍ട്സിനാണ് വെടിയേറ്റത്. ഇയാള്‍ മരണത്തിന് കീഴടങ്ങി.
ഇടിച്ച് കയറിയതിന് ശേഷവും വാഹനം നിര്‍ത്താന്‍ തയ്യാറാവാതിരുന്ന ട്രക്ക് ഡ്രൈവര്‍ മാളിനുള്ളില്‍ ആളുകള്‍ക്കിടയിലൂടെ ട്രക്ക് ഓടിച്ചതോടെ വലിയ രീതിയില്‍ ആളുകള്‍ പരിഭ്രാന്തരായി. നിരവധിപ്പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചതോടെ ടെക്‌സസ് ഹൈവേ പട്രോള്‍ ട്രൂപ്പര്‍ ഒരു പിക്കപ്പ് ട്രക്ക് തടയാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹൈവേയില്‍ നിന്ന് പുറത്തുകടന്ന് വാഹനം കിലീന്‍ മാള്‍ പാര്‍ക്കിംഗ് ലോട്ടിലേക്ക് പ്രവേശിച്ചു. അവിടെ ജനത്തിരക്കുണ്ടായിരുന്നു. കടകള്‍ തകര്‍ത്ത് നിരവധി ആളുകളെ ഇടിച്ചുവീഴ്ത്തി മുന്നോട്ടുപോയി. തുടര്‍ന്ന് വാഹനം ഓടിച്ച ഷൂള്‍സിനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പിക്കപ്പ് ട്രക്ക് ഇടിച്ച് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6 വയസ്സു മുതല്‍ 75 വയസ്സുവരെയുള്ളവരാണ് ഇരകള്‍.