പോക്സോ കേസ്: യെഡിയൂരപ്പ‌യ്ക്കു കുരുക്ക്, കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പക്ക് കൂടുതൽ കുരുക്ക്. കേസിലെ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കുട്ടിക്കും അമ്മയ്ക്കും യെഡിയൂരപ്പ പണം നൽകിയെന്ന് പൊലീസ് സിഐഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. പെൺകുട്ടിയുടെ കയ്യിൽ പിടിച്ചുവെന്നും മുറി പൂട്ടിയെന്നും സംഭവത്തിന്റെ വീഡിയോ നീക്കം ചെയ്യാൻ 2 ലക്ഷം കൈമാറിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഫെബ്രുവരി 2ന് ശിവമൊഗ്ഗ ശിക്കാരിപുര സ്വദേശിനിയായ വീട്ടമ്മയ്ക്കൊപ്പം പരാതി പറയാനെത്തിയ 17 വയസ്സുകാരി മകളോടു ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. 750 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിന് അനുയായികളായ വൈ.എം.അരുൺ, എം.രുദ്രേഷ്, ജി.മാരിസ്വാമി എന്നിവരെ കൂടി കേസിൽ പ്രതിചേർത്തു. 74 സാക്ഷികളാണുള്ളത്. 2015ൽ മകളെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്നുള്ള കേസിൽ വർഷങ്ങളോളം നീതി ലഭിക്കാത്തതിനെ തുടർന്നാണ് ഇരുവരും യെഡിയൂരപ്പയെ സമീപിച്ചത്.

police submit charge sheet against yediyurappa in pocso case

More Stories from this section

family-dental
witywide