പിപി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്; എഡിഎമ്മിന്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും, ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും കളക്ടര്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന് യാത്ര അയയ്പ്പു നല്‍കുന്ന യോഗത്തിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് താനല്ലെന്ന് ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി.

അതേസമയം, എഡിഎമ്മിന്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു. മുന്‍കൂട്ടി തീരുമാനിച്ച സമയത്താണ് യാത്രയയപ്പ് നടന്നതെന്നാണ് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളും ലാന്‍ഡ് റവന്യു വിഭാഗം ജോയിന്റ് കമ്മിഷണര്‍ എ.ഗീതയ്ക്കാണ് കലക്ടര്‍ മൊഴി നല്‍കി. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തുന്ന ഉന്നത ഉദ്യോഗസ്ഥയാണ് ഗീത.

യാത്രയയപ്പ് യോഗത്തിലും അതിനു ശേഷവും നടന്ന കാര്യങ്ങള്‍, പെട്രോള്‍ പമ്പിന് അനുമതി നല്‍കിയതില്‍ ഫയല്‍ നീക്കം വൈകിയോ, കൈക്കൂലി ആരോപണത്തിന്റെ നിജസ്ഥിതി എന്നിവയാണ് പ്രധാനമായും ഗീത ചോദിച്ചറിഞ്ഞത്.

എന്നാല്‍, ഇത്രയും വിവാദമായ സംഭവത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം അടക്കം ചുമത്തി കേസെടുത്തിട്ടും പ്രതിയായ പി.പി.ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ കോടതി പരിഗണിക്കും എന്നതും ശ്രദ്ധേയമാണ്.

വിവാദത്തിനു പിന്നാലെ ഇന്നലെ കളക്ടര്‍ പിണറായിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. എ. ഗീത റിപ്പോര്‍ട്ട് നല്‍കിയാല്‍ കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. അതിനാല്‍ത്തന്നെ, അവധിയില്‍ പോകാനും സ്ഥലം മാറ്റത്തിനുമായുള്ള ശ്രമങ്ങള്‍ കളക്ടര്‍ നടത്തിയെന്നും വിവരമുണ്ട്.കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന് യാത്ര അയയ്പ്പു നല്‍കുന്ന യോഗത്തിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് താനല്ലെന്ന് ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി.

അതേസമയം, എഡിഎമ്മിന്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു. മുന്‍കൂട്ടി തീരുമാനിച്ച സമയത്താണ് യാത്രയയപ്പ് നടന്നതെന്നാണ് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളും ലാന്‍ഡ് റവന്യു വിഭാഗം ജോയിന്റ് കമ്മിഷണര്‍ എ.ഗീതയ്ക്കാണ് കലക്ടര്‍ മൊഴി നല്‍കി. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തുന്ന ഉന്നത ഉദ്യോഗസ്ഥയാണ് ഗീത.

യാത്രയയപ്പ് യോഗത്തിലും അതിനു ശേഷവും നടന്ന കാര്യങ്ങള്‍, പെട്രോള്‍ പമ്പിന് അനുമതി നല്‍കിയതില്‍ ഫയല്‍ നീക്കം വൈകിയോ, കൈക്കൂലി ആരോപണത്തിന്റെ നിജസ്ഥിതി എന്നിവയാണ് പ്രധാനമായും ഗീത ചോദിച്ചറിഞ്ഞത്.

എന്നാല്‍, ഇത്രയും വിവാദമായ സംഭവത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം അടക്കം ചുമത്തി കേസെടുത്തിട്ടും പ്രതിയായ പി.പി.ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ കോടതി പരിഗണിക്കും എന്നതും ശ്രദ്ധേയമാണ്.

വിവാദത്തിനു പിന്നാലെ ഇന്നലെ കളക്ടര്‍ പിണറായിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. എ. ഗീത റിപ്പോര്‍ട്ട് നല്‍കിയാല്‍ കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. അതിനാല്‍ത്തന്നെ, അവധിയില്‍ പോകാനും സ്ഥലം മാറ്റത്തിനുമായുള്ള ശ്രമങ്ങള്‍ കളക്ടര്‍ നടത്തിയെന്നും വിവരമുണ്ട്.

More Stories from this section

family-dental
witywide