ന്യൂയോർക്ക്ഛ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന് പ്രതികൂലമായ ജനവിധി നേരിടേണ്ടി വരുമെന്ന് അഭിപ്രായ വോട്ടെടുപ്പ് ഫലം. പൊളിറ്റിക്കോ/മോർണിങ് കൺസൾട്ട് നടത്തിയ സർവേയിൽ 52% ആളുകളും ഡെമോക്രാറ്റിക് നോമിനിയായി കമല ഹാരിസ് വിജയിക്കില്ലെന്നാണ് കരുതുന്നത്.
42% പേർ മാത്രമാണ് കമലയെ ശക്തയായ നേതാവായി കണ്ടെത്തിയത്. ഗർഭച്ഛിദ്രം പോലുള്ള പ്രധാന വിഷയങ്ങളിൽ കമലയുടെ നിലപാടിന് പിന്തുണ വർധിക്കുന്നുണ്ട്. കറുത്തവർഗക്കാരായ ആളുകൾക്കിടയിലും കമല ഹാരിസിന് ബൈഡനെക്കാൾ പിന്തുണ ലഭിക്കുന്നുണ്ട്.
അതേസമയം, നിലവിലെ പ്രസിഡന്‍റ് ജോ ബൈഡനെ 43% പേർ അനുകൂലിക്കുന്നു. 54% പേർ എതിർക്കുന്നു. ബാക്കിയുള്ളവർ നിലപാട് വ്യക്തമാക്കിയില്ല. അതേസമയം, ശക്തരായ രണ്ടു സ്ഥാനാർത്ഥികളായ ഡൊളാൾഡ് ട്രംപ്, ഡോ ബൈഡൻ എന്നിവരും പ്രായത്തെക്കുറിച്ച് ചിലർ ആശങ്ക അറിയിച്ചു. ബൈഡന് 81ഉം ട്രംപിന് 72ഉമാണ് പ്രായം.
എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് ഏറ്റുമുട്ടുന്നത് ജോ ബൈഡനോടല്ല, മറിച്ച് കമലാ ഹാരിസിനോടാണെന്നും ചിലർ അവകാശപ്പെടുന്നുണ്ട്.