അമേരിക്കയുടെ കിഴക്കൻ തീരം പോളിങ് ബൂത്തിലേക്ക് , 8 സംസ്ഥാനങ്ങളിൽ പോളിങ് സ്റ്റേഷനുകൾ തുറന്നു

അമേരിക്കയുടെ കിഴക്കൻ തീരത്ത് ഇപ്പോൾ ആറുമണി കഴിഞ്ഞിരിക്കുന്നു. കണക്റ്റിക്കട്ട്, ഇന്ത്യാന, കെൻ്റക്കി, മെയ്ൻ, ന്യൂജേഴ്‌സി, ന്യൂയോർക്ക്, വിർജീനിയ എന്നിവിടങ്ങളിലെ വോട്ടർമാർക്കെല്ലാം ഇപ്പോൾ വോട്ടു രേഖപ്പെടുത്താം.

ഇതിൽ, ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ ഇലക്‌ട്രൽ കോളജ് വോട്ടുകൾ ഉള്ളത്, അവിടെ 28 വോട്ടുകൾ ഉണ്ട്. ഏറ്റവും കുറവ് ഇലക്ടറൽ വോട്ടുള്ള സംസ്ഥാനം മെയിൻ ആണ്, നാലെണ്ണം.

അതേസമയം തിരഞ്ഞെടുപ്പ് ദിനത്തിലെ കനത്ത മഴയും തണുപ്പും ചില് സ്വിങ് സ്റ്റേറ്റുകളിലെ തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് ഇരു പാർട്ടികളും.

കിഴക്കൻ ടെക്‌സാസിലും സെൻ്റ് ലൂയിസ് ഉൾപ്പെടെയുള്ള മിസോറി-ഇല്ലിനോയ് അതിർത്തിയിലും ശക്തമായ മഴയും കാറ്റുമുണ്ട്.

മിനസോട്ടയിലും സ്വിങ് സ്റ്റേറ്റുകളായ വിസ്കോൺസിൻ, മിഷിഗൺ എന്നിവിടങ്ങളിലേക്കും തെക്ക് ലൂസിയാനയിലും മഴയ്ക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ രാത്രി വളരെ വൈകിയും ഇരു സ്ഥാനാർഥികളും പ്രചാരണ റാലികൾ സംഘടിപ്പിച്ചിരുന്നു. പുലർച്ചെ രണ്ടുമണിക്കാണ് ട്രംപ് പ്രചാരണം അവസാനിപ്പിച്ചത്. അദ്ദേഹം രണ്ടു മണിക്കൂർ നീളുന്ന ദീർഘമായ പ്രസംഗമാണ് ഒടുവിൽ നടത്തിയത്. തൻ്റെ 2 പ്രസിഡൻഷ്യൽ ക്യാംപെയ്നുകളും അവസാനിപ്പിച്ച മിഷിഗണിലെ അതേ വേദിയിലാണ് ഇത്തവണയും അവസാന പ്രസംഗം നടത്തിയത്. അദ്ദേഹം ഫ്ലോറിഡയിലെ വസതിയിൽ തിരിച്ചെത്തി. അല്പ സമയത്തിനു ശേഷം അദ്ദേഹം പോളിങ് സ്റ്റേഷനിൽ എത്തി വോട്ട് രേഖപ്പെടുത്തും.

കമലാഹാരിസ് നേരത്തെ തന്നെ വോട്ടു ചെയ്ത് കഴിഞ്ഞിരുന്നു. ഇന്ന് അവർ നിരവധി അഭിമുഖങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Polling Stations open in 8 states

More Stories from this section

family-dental
witywide