അമേരിക്കയുടെ 47ാം പ്രസിഡൻ്റ് ആരായിരിക്കും എന്നു തീരുമാനിക്കുന്ന ജനവിധി അന്തിമ ഘട്ടത്തിലേക്ക്. പ്രധാന സ്വിങ് സ്റ്റേറ്റായ ജോർജിയ ഉൾപ്പെടെ 6 സംസ്ഥാനങ്ങളിൽ വോട്ടെടുപ്പുകൾ അവസാനിച്ചു. ഫല സൂചനകൾ ഒരു മണിക്കൂറിനുള്ളിൽ അറിയാം.
ജോർജിയയിലെ 10 പോളിംഗ് ലൊക്കേഷനുകൾ വ്യാജ ബോംബ് ഭീഷണികൾ കാരണം വോട്ടെടുപ്പ് താൽകാലികമായി തടസ്സപ്പെട്ടിരുന്നു. അവിടങ്ങളിൽ വോട്ടിങ്ങിന് കുറച്ചുകൂടി സമയം അനുവദിക്കുമെന്ന സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്‌പെർഗർ പറഞ്ഞു.
വോട്ടെടുപ്പ് അവസാനിച്ച സംസ്ഥാനങ്ങളും ഇലക്ടറൽ വോട്ടുകളും
ജോർജിയ: 16
ഇന്ത്യാന: 11
കെൻ്റക്കി: 8
സൗത്ത് കരോലിന: 9
വെർമോണ്ട്: 3
വിർജീനിയ: 13
ഒഹയോ, വെസ്റ്റ് വെർജീനിയ, നോർത്ത് കാരലൈന എന്നിവിടങ്ങളിലും വോട്ടിങ് അവസാനിച്ചു.
ഇതിൽ ജോർജിയയുടെ ജനവിധി നിർണായകമാണ്. കാരണം അത് ആർക്ക് അനുകൂലമായിരിക്കും എന്ന് പ്രവചിക്കാൻ സാധിക്കില്ല. പരമ്പരാഗതമായി റിപ്പബ്ളിക്കൻ സംസ്ഥാനമായിരുന്ന ജോർജിയ 2020-ൽ വൈറ്റ് ഹൗസ് വിജയം നേടാൻ ജോ ബൈഡനെ സഹായിച്ചു. ഏകദേശം 30 വർഷത്തിനിടെ ആദ്യമായി ബൈഡൻ വെറും 11,779 വോട്ടുകൾക്ക് വിജയിച്ചപ്പോൾ ജോർജിയ ഡെമോക്രാറ്റുകൾക്ക് ഒപ്പം നിന്നു. നാല് വർഷത്തിന് ശേഷവും, ജോർജിയ ഇപ്പോഴും ശ്രദ്ധാകേന്ദ്രമാണ്. ജോർജിയയിലെ 30% വോട്ടർമാരും ആഫ്രിക്കൻ അമേരിക്കക്കാരാണ്
ഇന്ന് ആരു വിജയിക്കും എന്ന് ഒരു ഉറപ്പുമില്ല. ഇവിടെ വോട്ടർമാരുടെ പ്രധാന പ്രശ്‌നങ്ങൾ സമ്പദ്‌വ്യവസ്ഥയും ഗർഭച്ഛിദ്രവുമാണ്. 16 ഇലക്ടറൽ കോളേജ് വോട്ടുകളുള്ള ജോർജിയ സംസ്ഥാനം, 2024-ലെ വൈറ്റ് ഹൗസിലേക്കുള്ള മത്സരത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറി.
Polls are closing in several states, including in battleground Georgia