ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ

ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് വീണ്ടും അഭ്യർഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സംഘര്‍ഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ അദ്ദേഹം ആശങ്ക അറിയിച്ചു. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിൽ ബന്ദികളാക്കിയ മുഴുവന്‍ പേരെയും വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

”പലസ്തീനിന്റെയും ഇസ്രയേലിന്റെയും തുടര്‍ന്നുകൊണ്ടിരിക്കുന്ന ശത്രുത മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ എന്റെയുള്ളില്‍ വേദനയുണ്ടാക്കുന്നു. ആയിരക്കണക്കിനാളുകള്‍ മരിച്ചു.ഒരുപാട് പേർക്ക് പരുക്കേല്‍ക്കുകയും, വീട് നഷ്ടപ്പെടുകയും ചെയ്തു. ഈ രീതിയില്‍ നല്ലൊരു രാജ്യം കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്? സമാധാനം ലഭിക്കുമെന്നാണോ കരുതുന്നത്? ദയവായി ഇത് നിര്‍ത്തൂ”, അദ്ദേഹം പറഞ്ഞു.

ഗാസ സിറ്റിയില്‍ സഹായം തേടിയെത്തിയ സാധാരണക്കാരെ ഇസ്രയേല്‍ സൈന്യം വീണ്ടും വെടിവച്ചതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. നിരവധിപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസ സിറ്റിയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ പോഷകാഹാരക്കുറവ് കാരണം 15 കുട്ടികള്‍ കൊല്ലപ്പെട്ടതായി യൂണിസെഫും അറിയിച്ചിട്ടുണ്ട്.

Pope Francies condemns Israel attack on Gaza

More Stories from this section

family-dental
witywide