റോം: തന്റെ മരണാന്തരച്ചടങ്ങുകൾ ലളിതമാക്കേണ്ടതെങ്ങനെയെന്ന് വിശദമാക്കി ഫ്രാൻസിസ് മാർപാപ്പ . മാർപാപ്പമാരുടെ മൃത സംസ്കാര ശുശ്രൂഷകളുടെ ആരാധനക്രമപുസ്തകം പരിഷ്കരിച്ചു. മാർപാപ്പ ഏപ്രിൽ 29-നു അംഗീകരിച്ച ഈ പരിഷ്കാരങ്ങൾ വത്തിക്കാൻ പത്രമായ ഒസെർവത്തോരെ റൊമാനോ പ്രസിദ്ധീകരിച്ചു.
റോമിനുപുറത്ത് സാന്താ മരിയ മാഗിയോരെ ബസിലിക്കയിലാകും ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യവിശ്രമം. ഭൂരിഭാഗം മാർപാപ്പമാരെയും അടക്കിയിരിക്കുന്നത് സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ്. 2023-ൽ മെക്സിക്കൻ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ വത്തിക്കാനുപുറത്ത് അന്ത്യവിശ്രമംകൊള്ളാനുള്ള ആഗ്രഹം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഉയർന്ന ശവമഞ്ചത്തിൽ മാർപാപ്പയെ പൊതുദർശനത്തിനായി കിടത്തുന്ന രീതി വേണ്ടെന്നുവെച്ചു. അതിനുപകരം സാധാരണ തടിപ്പെട്ടിയിൽ മതി തന്റെ പൊതുദർശനമെന്നാണ് ഫ്രാൻസിസ് പാപ്പയുടെ തീരുമാനം. പരമ്പരാഗത രീതിയിൽ മൂന്നുശവപ്പെട്ടികൾ വേണ്ടെന്നും അറിയിച്ചിട്ടുണ്ട്. സൈപ്രസ്, ഈയം, ഓക്ക് ശവപ്പെട്ടികൾ ഒന്നിനുള്ളിൽ ഒന്നായിവെച്ചാണ് പാപ്പമാരുടെ ഭൗതികദേഹം സാധാരണ. ദീർഘമായ പൊതു ദർശനം, നീണ്ട അന്ത്യോപചാര ചടങ്ങുകൾ ഇവയൊന്നും വേണ്ടെന്ന് നിർദേശമുണ്ട്.
Pope Francies simplifies funeral rite for popes