ഫ്രാൻസിസ് മാർപാപ്പയ്ക്ക് എതിരെ പടയൊരുക്കം; സ്വവർഗ വിവാഹ അനുകൂല നിലപാടിനെതിരെ 21000 പേർ ഒപ്പിട്ട കത്ത്

90 കത്തോലിക്കാ വൈദികരും പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരും ചേർന്ന് കത്തോലിക്ക സഭയിലെ എല്ലാ കർദിനാൾമാർക്കും ബിഷപ്പുമാർക്കുമായി ഒരു സംയുക്ത കത്ത് പ്രസിദ്ധീകരിച്ചു. സ്വവർഗ വിവാഹതർക്ക് ആശീർവാദം നൽകാമെന്ന ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ച വത്തിക്കാൻ രേഖയെ എതിർക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

ഡിസംബർ 18 ന് വത്തിക്കാൻ പുറത്തിറക്കിയ, മാർപ്പാപ്പ ഒപ്പിട്ട ഫിഡൂസിയ സപ്ലിക്കൻസ് എന്ന നയരേഖ പാപ പങ്കിലമായ ബന്ധങ്ങളെ ആശീർവദിക്കാൻ ആഹ്വാനം ചെയ്യുന്നു. അത് ദൈവനിന്ദയാണ് ആയതിനാൽ ലോകത്തിലെ എല്ലാ ബിഷപ്പുമാരും തങ്ങളുടെ രൂപതയിൽ വത്തിക്കാൻ്റെ ഈ നയരേഖ നടപ്പിലാക്കരുത് എന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇത് സാർവത്രിക സഭയുടെ പാരമ്പര്യത്തിനും വിശുദ്ധ ലിഖിതങ്ങൾക്കും എതിരാണ് അതുകൊണ്ട് മാർപാപ്പ ഈ രേഖ ഉടൻ പിൻവലിക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

“പരമ്പരാഗത ജൂഡോ-ക്രിസ്ത്യൻ ധാർമ്മിക തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്ന LifeSiteNews.com എന്ന സൈറ്റാണ് കത്ത് പ്രസിദ്ധീകരിച്ചത്, അതിൻ്റെ എഡിറ്റർ-ഇൻ-ചീഫ് ജോൺ-ഹെൻറി വെസ്റ്റൻ ഉൾപ്പെടെ 21,000-ലധികം പേർ കത്തിൽ ഒപ്പിട്ടുണ്ട്.

അമേരിക്കയിലെ ഒരു കർദിനാളും ബിഷപ്പുമാരുമാണ് യാഥാസ്ഥികരുടെ ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്.

Pope Francis Rebellion Grows as 21000 Catholics Sign Scathing Letter

More Stories from this section

family-dental
witywide