ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിൽ, തിരുപ്പിറവിയുടെ സ്നേഹം വിളംബി പാതിരാ കുർബാന; സ്നേഹ സന്ദേശവുമായി മാർപാപ്പ, കാൽനൂറ്റാണ്ടിന് ശേഷം വി​ശു​ദ്ധ വാ​തി​ൽ തുറന്നു

വത്തിക്കാൻ: ലോകമെങ്ങും ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കിലാണ്. ദേവാലയങ്ങളിലെങ്ങും പാതിരാ കുർബാനയിലൂടെ സ്നേഹം വിളംബുന്ന ആഘോഷത്തിലാണ്. മാർപ്പാപ്പയുടെ കാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തിരുക്കർമങ്ങളും പുരോഗമിക്കുന്നു. വ​ത്തി​ക്കാ​നിലെ സെ​ൻറ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ 25 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തുറക്കുന്ന വി​ശു​ദ്ധ വാ​തി​ൽ, ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ തുറന്നു. സഭയുടെ ജൂ​ബി​ലി​ വർഷത്തിന്റെ ആ​ചരണത്തി​നും ഇതോടെ തുടക്കമായി.ഉണ്ണിയേശുവിന്റെ ജനനനിമിഷത്തെ ആഹ്ലാദത്തോടെയും പ്രാർഥനയോടെയും വരവേറ്റ് ആരാധനാലയങ്ങൾ. പുൽക്കൂട്ടിൽ ഭൂജാതനായ ഉണ്ണിയേശുവിനെ ജീവിതത്തിലേക്കു ക്രൈസ്തവ സമൂഹം സ്വീകരിച്ചു. നോമ്പു നോറ്റും പുൽക്കൂട് ഒരുക്കിയും സാന്താക്ലോസിന്റെ വരവു കാത്തിരുന്നും ഉണ്ണിയേശുവിന്റെ ജനനത്തെ ആഹ്ലാദത്തോടെയും പ്രാർഥനയോടെയുമാണ് ആരാധനാലയങ്ങൾ സ്വീകരിച്ചത്. തിരുപ്പിറവിയുടെ പ്രത്യേക ശുശ്രൂഷകൾ, പാതിരാ കുർബാന, പ്രദക്ഷിണം എന്നിവ നടന്നു.

ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി പതിനൊന്നരയോടെയാണ് ലോകത്തിലെ ഏ​റ്റ​വും വ​ലി​യ ക​ത്തോ​ലി​ക്കാ ദേവാലയത്തിന്റെ വാതിൽ തുറന്നത്. ശേഷം വത്തിക്കാനിൽ ക്രിസ്മസ് ചടങ്ങുകളും തുടങ്ങി. എ​ ഡി 1500 ൽ ​അ​ല​ക്‌​സാ​ണ്ട​ർ ആ​റാ​മ​ൻ മാ​ർ​പാ​പ്പ തുടക്കം​കു​റി​ച്ച പതിവനുസരിച്ചാണ് കാൽനൂറ്റാണ്ടിൽ ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്റെ ആ​രം​ഭം അ​റി​യി​ച്ചു​കൊ​ണ്ട് വി​ശു​ദ്ധ വാതിൽ ക്രിസ്മസ് കാലത്ത് തുറന്നത്. വിശുദ്ധ വാതിൽ തുറക്കുന്നതിനൊപ്പം തന്നെ മാർപാപ്പ സ്നേഹ സന്ദേശവും നൽകി.

കേരളത്തിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ വൈകീട്ട് മുതൽ തന്നെ തിരുപ്പിറവി ചടങ്ങുകൾ തുടങ്ങിയിരുന്നു. പള്ളികളിലെ പതിരാ കുർബാനകളിലും തിരുപ്പിറവി ചടങ്ങുകളിലും വിശ്വാസികൾക്കൊപ്പം പ്രമുഖ നേതാക്കളും പങ്കെടുത്തു. തിരുവനന്തപുരം പാളയം പള്ളി, പട്ടം സെന്റ് മേരീസ് കത്തീഡ്രൽ, കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളി, എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസി ദേവാലയം, കോഴിക്കോട് ദേവമാതാ കത്ത്രീഡൽ തുടങ്ങിയ ദേവാലയങ്ങളിൽ ശുശ്രൂഷകൾക്കു വൈദികശ്രേഷ്ഠർ കാർമികത്വം വഹിച്ചു.

More Stories from this section

family-dental
witywide