കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന പരിശീലകൻ ഭീമന്‍റെ വിട ജാഫർ എൻ ഐ എ പിടിയിൽ. നിരവധി കൊലക്കേസുകളിൽ പ്രതിയായ ജാഫറിന് വേണ്ടി എൻ ഐ എ രാജ്യത്താകമാനം തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഒളിവിലായിരുന്ന ജാഫറിനെ, കണ്ണൂരിലെ വീട്ടിൽനിന്നാണ് എൻ ഐ എ സംഘം പിടികൂടിയത്.
പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ എന്ന നിലയിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ദീർഘകാലമായി ഒളിവിലായിരുന്നു. 2047 ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിനായി ഗൂഡാലോചന നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. കേസിൽ 11 -ാം പ്രതിയാണ് ജാഫർ. പ്രതി ആയുധ പരിശീലനത്തിനായി തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തിയെന്നും എൻ ഐ എ പറയുന്നു.
Popular front leader Bheemantavida Jafar arrested NIA