പുണെയിൽ 17കാരൻ ഓടിച്ച കാറിടിച്ച് 2 പേർ കൊല്ലപ്പെട്ട കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കി

പൂനെ: പുനെയിൽ 17കാരൻ അമിതവേ​ഗതയിൽ ഓടിച്ച പോർഷെ കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ ജാമ്യം റദ്ദാക്കി ജുവനൈൽ കോടതി. പൂനെ പൊലീസ് നൽകിയ റിവ്യൂ ഹർജിയിലാണ് നടപടി. ജൂൺ അഞ്ചു വരെ പ്രതി റീഹാബിലിറ്റേഷൻ ഹോമിൽ കഴിയണമെന്നും കോടതി ഉത്തരവിട്ടു. നേരത്തെ അപകടത്തെക്കുറിച്ച് ഉപന്യാസം എഴുതണമെന്നതടക്കം വിചിത്രമായ വ്യവസ്ഥകളോടെ ജാമ്യത്തിൽ വിട്ടതിൽ വ്യാപക വിമർശനമുയർന്നിരുന്നു.

പ്രതിയുടെ അച്ഛൻ വിശാൽ അഗർവാളിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയ്ക്ക് മദ്യം നൽകിയ ബാറുടമയേയും മാനേജറേയും നേരത്തെ കസ്റ്റഡിയിൽ വിട്ടിരിന്നു. അപകടത്തിന് മുൻപ് പുണെയിലെ രണ്ട് പമ്പുകളിൽ മദ്യപാനത്തിനായി പതിനേഴുകാരനും സുഹൃത്തുക്കളും 48,000 രൂപ ചെലവാക്കിയെന്ന് പൊലീസ് കണ്ടെത്തി. ഇതിനിടെ പ്രതിക്ക് 25 വയസ് പൂർത്തിയാകും വരെ ഡ്രൈവിങ് ലൈസൻസ് നൽകുന്നത് ട്രാൻസ്പോർട്ട് കമ്മിഷണർ വിലക്കി. അതേസമയം, റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ പ്രതിയുടെ അച്ഛനെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു.

Porche car accident, accused 17 year old boy bail cancelled

More Stories from this section

family-dental
witywide