അപ്രതീക്ഷീതം, നിന്ന നിൽപ്പിൽ പബിന്‍റെ മേൽക്കുര തക‍ർന്നുവീണു; 3 പേർക്ക് ദാരുണാന്ത്യം

ചെന്നൈ: ചെന്നൈ ചാമിയര്‍സ് റോഡിലെ പ്രശസ്തമായ സേഖ്‌മേട്ട് പബിൽ വൻ അപകടം. പബിന്‍റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് മൂന്ന് പേര്‍ക്ക് ജീവൻ നഷ്ടമായി. അല്‍വാര്‍പേട്ടിലെ ബാറില്‍ രാത്രി എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. ഒന്നാമത്തെ നിലയുടെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണതെന്നും പുതുക്കി പണിയുന്നതിനിടെയാണ് അപകടം നടന്നതെന്നുമാണ് വിവരം. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ ഒരാളും രണ്ട് മണിപ്പുർ സ്വദേശികളുമാണ് മരിച്ചതെന്ന് സ്ഥീരികരിച്ചിട്ടുണ്ട്.രാജസ്ഥാനും ഡെൽഹിയും തമ്മിലുള്ള ഐ പി എൽ മത്സരം പ്രദർശിപ്പിക്കുന്നതിനിടയിലായിരുന്നു അപകടം. അതുകൊണ്ടുതന്നെ നല്ല തിരക്കുണ്ടായിരുന്നു. നിരവധി പേർ അപകടം നടക്കുമ്പോൾ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയും അ​ഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ടവരെയെല്ലാം പുറത്തെത്തിച്ചിട്ടുണ്ട്. പരുക്കേറ്റവരെയെല്ലാം ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.മെട്രോ ഭൂഗർഭ തുരങ്കപാതയുടെ നിർമാണം നടക്കുന്നതിന് സമീപമായിരുന്നു അപകടം. അതുകൊണ്ടുതന്നെ മെട്രോ നിര്‍മാണം നടക്കുന്നതും അപകടത്തിന് കാരണമായതായി ആക്ഷേപമുണ്ട്. ഇക്കാര്യമടക്കം പരിശോധിക്കുമെന്ന് ജോയിന്റ് സിറ്റി പൊലീസ് കമ്മീഷണര്‍ പ്രേം ആനന്ദ് സിന്‍ഹ വ്യക്തമാക്കി.

Portion of roof collapses in Chennai’s Sekhmet pub, 3 killed

More Stories from this section

family-dental
witywide