എഡിഎമ്മിന്റെ മരണം : പി.പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയേക്കും

തിരുവനന്തപുരം: പൊതുവേദിയില്‍ കൈക്കൂലി ആരോപണം ഉന്നയിച്ചതിനു പിന്നാലെ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പിപി ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് കീഴടങ്ങാന്‍ സാധ്യത. ആത്മഹത്യാ പ്രേരണക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് ദിവ്യയ്ക്ക് നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ അന്വേഷണ സംഘത്തോട് സഹകരിക്കുമെന്ന് സൂചന.

അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

അതേസമയം, ദിവ്യയോട് കീഴടങ്ങണമെന്ന് തന്നെയാണ് സിപിഎമ്മും നിര്‍ദ്ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല, ദിവ്യയ്ക്കെതിരെ ഗൗരവത്തിലുള്ള പാര്‍ട്ടി നടപടിയും ഉണ്ടാകും. ഇപി ജയരാജനും പി ജയരാജനും എംവി ജയരാജനും ഈ കേസില്‍ ദിവ്യയ്ക്ക് എതിരാണ്. ദിവ്യയ്ക്കെതിരെ നടപടിയും അറസ്റ്റും ഉണ്ടാകണമെന്നതാണ് അവരുടെ ആവശ്യം. ഇതോടൊപ്പം സിപിഐഎം അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി അടക്കം പങ്കെടുക്കും. യോഗത്തില്‍ പി പി ദിവ്യക്കെതിരായ അച്ചടക്ക നടപടി ചര്‍ച്ചചെയ്‌തേക്കും. നടപടിയില്‍ തീരുമാനമായാല്‍ ദിവ്യയുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ കടക്കും. അതിനു മുമ്പ് കീഴടങ്ങാനാണ് സാധ്യത.

More Stories from this section

family-dental
witywide