ഇന്ത്യയെ കാത്ത കൈക‌‌‌ൾ! വിരമിക്കൽ പ്രഖ്യാപിച്ച് പി ആര്‍ ശ്രീജേഷ്, ഒളിംപിക്സ് അവസാന പോരാട്ടം; ‘പാരിസ്’ ലക്ഷ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ടീം

കൊച്ചി: മുൻ ഇന്ത്യൻ ഹോക്കി ടീം നായകനായ ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് അന്താരാഷ്ട്രാ മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഈ മാസം 26 ന് തുടങ്ങുന്ന പാരീസ് ഒളിംപിക്സോടെ വിരമിക്കുമെന്നാണ് മലയാളി താരം ശ്രീജേഷ് വ്യക്തമാക്കിയത്. എക്സ് പോസ്റ്റിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒന്നരദശകത്തോളം ഇന്ത്യൻ ഹോക്കി ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ശ്രീജേഷ്. ഇന്ത്യൻ ടീം നായകനെന്ന നിലയിലും ഗോള്‍ കീപ്പറെന്ന നിലിയലും ടീമിന്‍റെ തകരാത്ത വിശ്വാസമായിരുന്നു ഈ മലയാളി താരം.

2016 ലെ റിയോ ഒളിംപിക്സില്‍ ഇന്ത്യയെ നയിച്ച ശ്രീജേഷ്, 2020ലെ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 2014 , 2022 വർഷങ്ങളിൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വര്‍ണം നേടിയത് ശ്രീജേഷിന്‍റെ കൈക്കരുത്തിൽ കൂടിയായിരുന്നു. വിരമിച്ചശേഷം ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീമിന്‍റെ സഹപരിശീലകനാകുമെന്നാണ് സൂചന.

അതേസമയം ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ പാരിസ് ഒളിമ്പിക്സിൽ പുതിയ ലക്ഷ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ടീം രംഗത്തെത്തി. ‘ശ്രീജേഷിനായി വിജയിക്കുക’ എന്നതാണ് പാരിസ് ഒളിമ്പിക്സിലെ ലക്ഷ്യമെന്ന് ഇന്ത്യൻ ഹോക്കി ടീം നായകൻ ഹർമൻപ്രീത് സിംഗ് വ്യക്തമാക്കി.

More Stories from this section

family-dental
witywide