ലോക്‌സഭാ തിരഞ്ഞെടുപ്പ്: പരാജയത്തിന്റെ പടുകുഴിയില്‍ പ്രജ്വല്‍ രേവണ്ണ

ന്യൂഡല്‍ഹി: ഒന്നിലേറെ സ്ത്രീകളുമായി ബന്ധപ്പെട്ട ലൈംഗികാരോപണം നേരിടുന്ന സസ്പെന്‍ഡ് ചെയ്യപ്പെട്ട ജെഡി(എസ്) നേതാവ് പ്രജ്വല്‍ രേവണ്ണ കര്‍ണ്ണാടക ഹാസന്‍ മണ്ഡലത്തിലെ ഫലങ്ങള്‍ എത്തുമ്പോള്‍ പരാജയത്തിന്റെ പടുകുഴിയിലാണ്. 25 വർഷമായി ജെഡിഎസിൻ്റെ ഉരുക്കു കോട്ടയായിരുന്നു ഹാസൻ. തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു പ്രജ്വലിന് എതിരായ ആരോപണം പൊട്ടിപ്പുറപ്പെട്ടതും അയാൾ നാടുവിട്ടതും ഒടുവിൽ തിരിച്ചെത്തിയതും.

ലൈംഗികാതിക്രമ ആരോപണങ്ങളില്‍ അടുത്തിടെ അറസ്റ്റിലായ പ്രജ്വല്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രേയസ് പട്ടേല്‍ 655319 വോട്ടുകള്‍ നേടി 39443 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നുണ്ട്.

ജെഡി(എസ്) കുലപതിയും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുടെ ചെറുമകനായ 33 കാരനായ പ്രജ്വല്‍ രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി ആരോപണം നേരിടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ വൈറലായതോടെ സംഭവം തരംഗമായി മാറിയിരുന്നു. തുടര്‍ന്ന് ജെഡി (എസ്) അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ നില്‍ക്കക്കളിയില്ലാതെ പ്രജ്വല്‍ രാജ്യം വിട്ടു. എന്നാല്‍ ബ്ലൂ കോര്‍ണര്‍ നോട്ടീയടക്കം പുറപ്പെടുവിച്ചതോടെ മെയ് 31ന് രാജ്യത്ത് തിരിച്ചെത്തിയ പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

More Stories from this section

family-dental
witywide