ബെംഗളുരു: ഇന്ത്യ കണ്ട ഏറ്റവും വലിയ ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണക്ക് പിടിവീണു. രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഫലമായി ജർമനിയിൽ നിന്നും വിമാനമാർഗം ബെംഗളുരുവിലിറങ്ങിയ പ്രജ്വലിനെ ഉടൻ തന്നെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി.
കേസിനും വിവാദത്തിനും പിന്നാലെ രാജ്യം വിട്ട പ്രജ്വൽ, രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഫലമായാണ് ജർമനിയിൽ നിന്ന് മടങ്ങിയെത്തിയത്. പ്രജ്വൽ വിമാനമിറങ്ങുന്നത് കാത്തുന്നിന്ന എസ് ഐ ടി സംഘമടക്കമുള്ള വൻ പൊലീസ് സംഘമാണ് ബെംഗളുരു വിമാനത്താവളത്തിൽ വച്ചുതന്നെ പ്രതിയെ പിടികൂടിയത്. ജർമനിയിലെ മ്യൂണിക്കിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ പ്രജ്വൽ രേവണ്ണ ബോർഡ് ചെയ്തെന്ന വിവരം സ്ഥിരീകരിച്ചതോടെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റിന് റെഡിയിയായിരുന്നുു. മ്യൂണിക്കിൽ നിന്ന് DLH 764 എന്ന വിമാനത്തിലെ ബിസിനസ് ക്ലാസിൽ ബോർഡ് ചെയ്തെന്ന വിവരം അന്വേഷണസംഘത്തിന് കിട്ടിയത് വൈകിട്ട് 4 മണിയോടെയാണ്. ഇതോടെ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വിമാനമിറങ്ങിയ പ്രജ്വലെത്തിയ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു അന്വേഷണ സംഘം. തുടർ നടപടികൾ എങ്ങനെയാകണമെന്ന കാര്യത്തിൽ വെള്ളിയാഴ്ചയാകും തീരുമാനം.
Prajwal Revanna return to India and arrested for sexual assault case in bengaluru