ബെംഗളൂരു: ബലാത്സംഗ, പീഡനക്കേസുകളിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ജനതാദൾ (സെക്കുലർ) നേതാവ് പ്രജ്വൽ രേവണ്ണയെ കർണാടക കോടതി ജൂൺ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
തിങ്കളാഴ്ച രാവിലെ സ്പോട്ട് ഇൻക്വസ്റ്റ് പൂർത്തിയാക്കിയതിനാൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡി അപേക്ഷ നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രജ്ജ്വല്‍ രേവണ്ണയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
അശ്ലീലവീഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെ രാജ്യംവിട്ട പ്രജ്ജ്വല്‍ രേവണ്ണ മെയ് 31-ന് അര്‍ധരാത്രിയോടെയാണ് ജര്‍മനിയില്‍നിന്ന് ബെംഗളൂരുവില്‍ മടങ്ങിയെത്തിയത്. പിന്നാലെ പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയും ജൂണ്‍ ഒന്നാം തിയതി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. ജൂണ്‍ ആറാം തീയതിവരെയാണ് അന്ന് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നത്. തുടര്‍ന്ന് ജൂണ്‍ ആറിന് വീണ്ടും ഹാജരാക്കിയതിന് പിന്നാലെയാണ് പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച് കസ്റ്റഡി കാലാവധി നീട്ടിനല്‍കിയിരുന്നു.