സെക്സ് ടേപ്പ് വിവാദത്തില്‍ കുടുങ്ങിയ പ്രജ്വല്‍ രേവണ്ണ വീണ്ടും മുങ്ങി; ബംഗലൂരുവിലേക്കുള്ള യാത്ര റദ്ദാക്കി, ദുബായിലേക്ക് കടന്നെന്ന് സൂചന

ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കര്‍ണാടക രാഷ്ട്രീയത്തില്‍ വലിയ പൊട്ടിത്തെറി  ഉണ്ടാക്കിയ സംഭവമാണ് പ്രജ്വല്‍ രേവണ്ണയുടെ സെക്സ് ടേപ്പ് വിവാദം. 1000ത്തിലധികം സ്തീകളുമായുള്ള പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക ബന്ധത്തിന്റെ 3000ത്തോളം വീഡിയോകളാണ് പുറത്തുവന്നത്. സംഭവത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് കേസുകളാണ് കര്‍ണാടക പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീട്ടുജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളുടെയും ഒരു പഞ്ചായത്ത് അംഗത്തിന്റേതുമായിരുന്നു പരാതി. വിവാദത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ജര്‍മനിയിലേക്ക് മുങ്ങിയ പ്രജ്വല്‍ രേവണ്ണക്കായി ബ്ളൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയ ശേഷം സംഭവം പുറത്താകാതിരിക്കാന്‍ വീഡിയോകള്‍ പ്രജ്വല്‍ തന്നെ പകര്‍ത്തി സൂക്ഷിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

പ്രജ്വലിന്റെ പിതാവ് കൂടിയായ മുന്‍ കര്‍ണാടക മന്ത്രി എച്ച്.ഡി.രേവണ്ണയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എച്ച്.ഡി.രേവണ്ണക്ക് കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ. പിതാവിന് ജാമ്യം കിട്ടിയ സാഹചര്യത്തില്‍ വിദേശത്തുള്ള പ്രജ്വല്‍ ഇന്നലെ ഇന്ത്യയില്‍ എത്തുമെന്നായിരുന്നു സൂചനകള്‍. പക്ഷെ, അവസാന ദിവസം യാത്ര റദ്ദാക്കി. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ച ഒരു മണിയോടെ ബംഗലൂരുവില്‍ എത്തുന്ന ലുഫ്താന്‍സ വിമാനത്തിലായിരുന്നു ടിക്കറ്റ്. വിമാനത്താവളത്തില്‍ വെച്ചുതന്നെ പ്രജ്വലിനെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക പ്രത്യേക അന്വേഷണ സംഘം കാത്തുനിന്നെങ്കിലും അവസാന നിമിഷം യാത്ര റദ്ദാക്കിയതായുള്ള വിവരമാണ് കിട്ടിയത്. ഏപ്രില്‍ 26ന് ജര്‍ജനിയിലേക്ക് പോകുമ്പോള്‍ തന്നെ എടുത്ത തിരിച്ചുവരാനുള്ള ടിക്കാറ്റായിരുന്നു ഇന്നലത്തേത്. 

More Stories from this section

family-dental
witywide