മൊഴിമാറ്റം അനുകൂലമായി, ‘പ്രജ്വൽ’ കേസിൽ എച്ച് ഡി രേവണ്ണക്ക് ജാമ്യം അനുവദിച്ച് കോടതി

ബെംഗളൂരു: രാജ്യമാകെ ചർച്ചയായ പ്രജ്വൽ രേവണ്ണക്കെതിരെയുള്ള ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിലായ എച്ച് ഡി രേവണ്ണക്ക് ജാമ്യം ലഭിച്ചു. മകനെതിരായ ലൈംഗീക പീഡന കേസുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ ആരോപണത്തിൽ മെയ് 4 നാണ് കർണാടക പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം രേവണ്ണയെ അറസ്റ്റ് ചെയ്തത്. അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നതടക്കമുള്ള ഉപാധികളോടെ സ്വാപാധിക ജാമ്യമാണ് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകനായ രേവണ്ണക്ക് കോടതി അനുവദിച്ചത്. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്.

അശ്ലീല ദൃശ്യ വിവാദത്തിന് പിന്നാലെ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാര്‍പ്പിച്ചെന്ന് മകനാണ് പരാതി നൽകിയത്. എന്നാൽ കഴിഞ്ഞ ദിവസം ഈ സ്ത്രീ രേവണ്ണക്ക് അനുകൂലമായി മൊഴി നൽകിയിരുന്നു. തന്നെയാരും തട്ടിക്കൊണ്ടുപോയതല്ല എന്നാണ് ഇവർ വെളിപ്പെടുത്തിയത്. ഇതോടെയാണ് ആറ് ദിവസമായി ജയിലിൽ കഴി‌ഞ്ഞ രേവണ്ണ പുറത്തിറങ്ങുന്നത്.

തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണത്തോട് സഹകരിക്കണമെന്നടക്കം രേവണ്ണയോട് കോടതി നിർദേശിച്ചിട്ടുണ്ട്. പീഡനം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് രേവണ്ണയ്ക്ക് മേൽ ചുമത്തിയിട്ടുള്ളത്. ജുഡീഷ്യൽ കസ്റ്റഡി നാളെ തീരാനിരിക്കെയാണ് കോടതി ജാമ്യം അനുവദിച്ചത്.

Prajwal Revanna Sexual abuse kidnapping case HD Revanna granted conditional bail by Bengaluru court

More Stories from this section

family-dental
witywide