പ്രജ്വൽ ജർമ്മനിയിൽ നിന്ന് വിമാനം കയറി, സ്ഥിരീകരണമെത്തി; വിമാനമിറങ്ങിയാൽ തത്ക്ഷണം കസ്റ്റഡിയിലാക്കാൻ എസ്ഐടി

ബെംഗളുരു: രാജ്യത്തെ ഞെട്ടിച്ച ലൈംഗിക പീഡനക്കേസുകളില്‍ പ്രതിയായി രാജ്യത്ത് നിന്ന് മുങ്ങിയ ഹാസന്‍ എം പി പ്രജ്വല്‍ രേവണ്ണ ബെംഗളുരുവിലേക്ക് തിരിച്ചെത്തുന്നു. ജര്‍മനിയിലെ മ്യൂണിക്കില്‍നിന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചു. ലുഫ്താന്‍സ എയര്‍ലൈന്‍സിലാണ് യാത്രയെന്നതടക്കമുള്ള വിവരങ്ങൾ അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ രാത്രി 12.30 നായിരിക്കും ലുഫ്താന്‍സ എയര്‍ലൈന്‍സ് ബെംഗളൂരുവില്‍ എത്തുക. വിമാനത്താവളത്തില്‍ വച്ച് തന്നെ പ്രജ്വലിനെ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം. ഇതിനായി എസ് ഐ ടി സംഘം അടക്കം വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. മടങ്ങിവരവ് അറിഞ്ഞതോടെ പ്രജ്വലിനെതിരെ ഹാസനിലടക്കം വൻ പ്രതിഷേധമാണ് നടക്കുന്നത്.

Prajwal Revanna to land in India tonight Here is all details

More Stories from this section

family-dental
witywide