
കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി കേസില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനേയും ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്‌തേക്കും. ഓം പ്രകാശിനെ കാണാന്‍ സിനിമാ താരങ്ങളെ ആഡംബര ഹോട്ടലില്‍ എത്തിച്ചതെന്ന് കണ്ടെത്തിയ ഇടനിലക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സൗത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തു വരുകയായിരുന്നു തുടര്‍ന്നാണ് അറസ്റ്റിലേക്ക് കടന്നത്.
ബിനു ജോസഫിന് കുപ്രസിദ്ധ ഗുണ്ട ഭായി നസീറുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. ഇയാള്‍ മുമ്പും ലഹരി കേസില്‍ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.