ബ്രാംപ്ടണ്‍ മലയാളി സമാജം നടത്തുന്ന വള്ളംകളി മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ബ്രാംപ്ടണ്‍: കാനഡയിലെ ബ്രാംപ്ടണ്‍ മലയാളി സമാജം വര്‍ഷം തോറും നടത്തിവരാറുള്ള വള്ളംകളി മത്സരത്തിനായി ഒരുക്കങ്ങൾ പൂർത്തിയായി.

കാനഡയുടെ ഓളപരപ്പിൽ മറ്റൊരു ജലോത്സവത്തിന് കൂടി തുടക്കം കുറിച്ചു. ബ്രാംപ്ടണ്‍ മലയാളി സമാജം പ്രസിഡന്റും വള്ളംകളിയുടെ ചീഫ് ഓർഗനൈസറുമായ കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ ആരവങ്ങൾക്കു തിരി തെളിഞ്ഞു. പതിനാലാമത് കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിക്കു മുന്നോടിയായുള്ള കിക്ക് ഓഫ് നടത്തി.

വിശിഷ്ടാഥിതിയായിരുന്ന മേയർ പാട്രിക് ബ്രൗണിന്റെ നേതൃത്വത്തിൽ നാട മുറിച്ചുകൊണ്ട് ഓഗസ്റ്റ് 17 ന് പ്രൊഫസ്സഴ്‌സ് ലേയ്ക്കിൽ നടത്തുവാനുദ്ദേശിക്കുന്ന പതിനാലാമത് വള്ളംകളിയുടെ ഔദ്യോഗിക വിളംബരം പ്രഖ്യാപിക്കുകയുണ്ടായി. വിജയികൾക്കു നൽകുന്നതിനായുള്ള ട്രോഫി, റിപ്പബ്ലിക് ഓഫ് ഫിജിയുടെ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററിൽ നിന്നും കുര്യൻ പ്രക്കാനം ഏറ്റു വാങ്ങി. റെയ്സിന്റെ മെഗാസ്പോൺസറി‍ മനോജ്‌ കരാത്തായി ആണ്.

ചടങ്ങുകൾക്കു നേതൃത്വം വഹിച്ചത് എന്റർടൈൻമെന്റ് കൺവീനർ ചെയർ ആയ സണ്ണി കുന്നപ്പിള്ളി ജനറൽ സെക്രെട്ടറിമാർ ബിനു ജോഷ്വാ, യോഗേഷ് ഗോപകുമാർ, ബി എം എസ് വൈസ് പ്രസിഡന്റുമാരായ അരുൺഓലയിടത്തു ,സഞ്ജയ്‌ മോഹൻ,ഓർഗാനൈസിങ് സെക്രട്ടറിമാർ ജിതിൻ പുത്തൻവീട്ടിൽ,ജോമൽ സെബാസ്റ്റ്യൻ,ട്രഷറർ ഷിബു ചെറിയാൻ, കോ ട്രഷറർ ഗോപകുമാർ നായർ, സെക്രട്ടറിമാർ ഷിബു കൂടൽ, അഞ്ചു അരവിന്ദൻ, ജോയിന്റ് സെക്രെട്ടറി റ്റി വി എസ് തോമസ്, എന്റർടൈൻമെന്റ് കൺവീനഴ്സ് വിബി ഏബ്രഹാം, ജെറിൻ ജേക്കബ് മറ്റു കമ്മിറ്റി അംഗങ്ങളായ ബഞ്ചമിൻ,ആഷിക്, വിവേക്, റെനിത്, ലിൻഡ, ജിജോ ജേക്കബ്, ലിജോ വർഗീസ്, റാസിഫ് സലിം, തോമസ് ജോൺ കോന്നി എന്നിവരാണ്.

എംസിമാരായിരുന്ന ആനി ബിജോ, ജെറിൻ ജേക്കബ് എന്നിവരുടെ സേവനം അഭിനന്ദനാർഹമെന്ന് സമാജം ജെനറൽ സെക്രട്ടറിമാരായ യോഗേഷ് ഗോപാകുമാരും ബിനു ജോഷ്വയും അറിയിച്ചു. കാനഡയിലെ വിവിധ സംഘടനകളുടെ ഭാരവാഹികൾ ആശംസകൾ അറിയിച്ചു.

കാനഡയിലെ കലാരംഗത്തെ പുത്തൻ ഉണർവ്വായ കെഎൽ കമ്പനി നടത്തിയ അതിഗംഭീരമായ കലാവിരുന്നിനു അഭിനന്ദനം അറിയിക്കുന്നതായി ട്രഷറർ ഷിബു ചെറിയാൻ അറിയിച്ചു. സമാജം എന്റർടെയ്ൻമെന്റ് കൺവീനർ സണ്ണി കുന്നപ്പിള്ളി, ജോയിന്റ് എന്റർടെയ്ൻമെന്റ് കൺവീനർമാരായ വിവേക് കൃഷ്ണ, വിബി എബ്രഹാം എന്നിവരുടെ പ്രവർത്തനം അഭിനന്ദനാർഹമെന്ന് സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനം അറിയിച്ചു.

More Stories from this section

family-dental
witywide