യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ് ഇന്ത്യയിലെത്തും

ന്യൂഡൽഹി: യു.എൻ. ജനറൽ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ് ഇന്ത്യയിൽ സന്ദർശനം നടത്തും. ജനുവരി 22 മുതൽ 26 വരെയാണ് അദ്ദേഹം ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്. ജനറൽ അസംബ്ലിയുടെ പ്രസിഡന്റായതിന് ശേഷം അദ്ദേഹം നടത്തുന്ന ആദ്യ ഔദ്യോ​ഗിക ഇന്ത്യ സന്ദർശനമാണ്.

റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിന്റെ ന്യൂഡൽഹി സന്ദർശനത്തോടൊപ്പമാണ് ഡെനിസിന്റെയും സന്ദർശനം. NAM യോ​ഗത്തിനായി നിലവിൽ അദ്ദേഹം ഉഗാണ്ടയിലാണ്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കരിന്റെ ക്ഷണത്തിന് ശേഷമാണ് ഡെന്നിസിന്റെ ഇന്ത്യ സന്ദർശനം.

ഇസ്രായേൽ ഹാമാസ് യുദ്ധം, യുക്രൈൻ- റഷ്യ സംഘർഷം തുടങ്ങിയ ആ​ഗോള വിഷയങ്ങൾ ഡെന്നിസിന്റെ സന്ദർശനത്തിൽ ചർച്ചയാകാനാണ് സാധ്യതയുണ്ടാണ് റിപ്പോർട്ട്.

More Stories from this section

family-dental
witywide