കണ്ണീരണിഞ്ഞ് ഇറാൻ, ഹെലികോപ്ടർ അപകടത്തിൽ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി അന്തരിച്ചു; അനുശോചിച്ച് ലോകം

ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ജീവന് വേണ്ടിയുള്ള പ്രാർത്ഥനകൾ വിഫലമായി. ഇറാൻ ജനതയെ കണ്ണീരണിയിച്ച് പ്രസിഡന്റ് ഇബ്രാഹിം റെയ്സി യാത്രയായി.

ഹെലികോപ്ടർ അപകടം നടന്ന് 12 മണിക്കൂറുകൾക്കിപ്പുറം പ്രസിഡന്‍റിന്‍റെ ജീവൻ നഷ്ടമായെന്ന വാർത്തയാണ് പുറത്തുവരുന്നത്. റെയ്സിയും വിദേശകാര്യ മന്ത്രി അമിറാബ്ദോല്ലാഹിയനും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും മരിച്ചതായി ഒന്നിലധികം ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.

ഇറാൻ പ്രസിഡന്‍റിന്‍റെ വിയോഗത്തിൽ ലോക നേതാക്കൾ അനുശോചനം അറിയിച്ച് രംഗത്തെത്തി. നേരത്തെ ഇറാൻ പരമോന്നത നേതാവ് അലി ഖമനെയിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. രക്ഷാദൗത്യത്തിന് 40 സംഘങ്ങളെ അയച്ചെങ്കിലും മോശം കാലാവസ്ഥ വെല്ലുവിളിയായിരുന്നു. അരസ്ബാരൻ വനമേഖലയോട് ചേർന്നുള്ള ഉസി എന്ന സ്ഥലത്താണ് ഇറാൻ പ്രസിഡന്‍റിന്‍റെ ജീവനെടുത്ത ഹെലികോപ്ടർ അപകടം നടന്നത്.

തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിന് സമീപമുള്ള ഉസിയിലെ കാലാവസ്ഥ പ്രതികൂലമായതാണ് അപകടത്തിന് കാരണമായത്. ഇതേ തുടർന്ന് ഹെലികോപ്റ്റർ അടിയന്തരമായി തിരിച്ചിറക്കിയെങ്കിലും രക്ഷയുണ്ടായില്ലെന്നാണ് വ്യക്തമാകുന്നത്.

President Raisi Passed away Iran helicopter accident live news

More Stories from this section

family-dental
witywide