തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച മൂന്നു യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലുകൾക്ക് അനുമതി നിഷേധിച്ചു. ഏഴ് ബില്ലുകളിൽ ഒന്നിന് മാത്രമാണ് രാഷ്ട്രപി അംഗീകാരം നൽകിയത്.
ഗവർണറെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഒഴിവാക്കുന്ന കേരള യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ (ഭേദഗതി 2) 2022, യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2022, യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2021 എന്നിവയ്ക്കാണ് രാഷ്ട്രപതി അനുമതി നിഷേധിച്ചത്.
ഈ മൂന്ന് ബില്ലുകളും രാഷ്ട്രപതിയുടെ ഓഫീസ് തിരിച്ചയച്ചു. മറ്റ് മൂന്ന് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്ന് രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു.
സംസ്ഥാന നിയമസഭ പാസാക്കിയ ഏഴു ബില്ലുകളാണ് ഗവർണർ തീരുമാനത്തിനായി രാഷ്ട്രപതിക്ക് അയച്ചത്. ഇതിൽ ലോകായുക്ത ബില്ലിൽ മാത്രമാണ് രാഷ്ട്രപതി ഒപ്പുവെച്ചത്. രാഷ്ട്രപതിയുടെ തീരുമാനം സര്‍ക്കാറിന് വലിയ തിരിച്ചടിയാണ്.