മുളക്, മല്ലി, പയർ, അരിയടക്കം 13 ഇനങ്ങൾക്ക് സപ്ലൈകോയിൽ വിലവർധിക്കും, സബ്‌സിഡി 35 ശതമാനമാക്കി വെട്ടിക്കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയിൽ വില വർധനവുണ്ടാകും. സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന സബ്‌സിഡിയിൽ കുറവ് വരുത്തിയതോടെയാണ് വില വർധനവ് ഉറപ്പായത്. 13 ഇനം സാധനങ്ങൾക്ക് നൽകിയിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കിയാണ് കുറച്ചത്. എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധിക്കുക.

35 ശതമാനത്തിലേക്ക് സബ്സിഡി കുറച്ചെങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില. 2016 ന് ശേഷം ഇതാദ്യമായാണ് സപ്ലൈക്കോയിൽ വില വർധിക്കുന്നത്. 2016 ൽ എൽ ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏറ്റവും വലിയ വാഗ്ദാനമായിരുന്നു അഞ്ച് വര്‍ഷത്തേക്ക് സാധനങ്ങൾക്ക് വില വര്‍ധിപ്പിക്കില്ല എന്നത്. തുടര്‍ഭരണം ലഭിച്ച് രണ്ടര വര്‍ഷം കഴിയുമ്പോളാണ് സപ്ലൈകോ സാധനങ്ങൾക്ക് വില വര്‍ധിപ്പിക്കുന്നത്.

Price hike in Supplyco 13 items subsidy reduced to 35 percentage

More Stories from this section

family-dental
witywide