പോത്തിറച്ചിക്ക് വിലയും ഡിമാൻഡും കുത്തനെ കൂടി; യുവ കർഷകരടക്കം പോത്ത് കൃഷിയിലേക്ക്

പനമരം: യുവർ കർഷകരടക്കം പോത്ത് കൃഷിയിലേക്ക് തിരിയുന്നതായി റിപ്പോർട്ട്. പോത്തിറച്ചിക്ക് വില കൂടിയതിനൊപ്പം ആവശ്യക്കാരും ഏറിയതോടെയാണ് ആളുകൾ പോത്തുകൃഷിയിലേക്ക് കൂടുതലായി വന്നു തുടങ്ങിയത്. പോത്തിറച്ചിക്ക് കിലോയ്ക്ക് സാധാരണ ദിവസങ്ങളിലെ വില 350 രൂപയ്ക്ക് മുകളിലാണ്. വിശേഷ ദിവസം വിലയും വിശേഷമായതോടെ ഗ്രാമീണ മേഖലകളിൽ ഒരിടവേളയ്ക്കുശേഷം വീണ്ടും പോത്ത് വളർത്തൽ വ്യാപകമായി.

വേനൽമഴ പെയ്ത് പാടത്തും പറമ്പിലും പുല്ല് മുളച്ചതോടെയാണ് പലരും പോത്ത് വളർത്തലിനിറങ്ങിയിരിക്കുന്നത്. സ്ഥിരവരുമാനത്തിന് ഏറ്റവും ഉറപ്പുള്ള മാർഗമാണ് സമ്മിശ്ര മൃഗപരിപാലനം എന്ന് തിരിച്ചറിഞ്ഞ കർഷകരാണ് പശു, ആട്, മുട്ടക്കോഴി, ഇറച്ചിക്കോഴി എന്നിവയ്ക്ക് ഒപ്പം പോത്ത് വളർത്തലും ആരംഭിച്ചത്.

More Stories from this section

family-dental
witywide