വയനാട് ദുരന്തം: ചൂരല്‍മലയിൽ നേരിട്ടെത്തി പ്രധാനമന്ത്രി, വെള്ളാര്‍മല സ്കൂളും സന്ദര്‍ശിച്ചു

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ നാശംവിതച്ച ചൂരല്‍മല സന്ദര്‍ശിച്ച് പ്രധാനമന്ത്രി. ദുരന്തത്തിന്റെ തീവ്രത നേരിട്ടും ദൃശ്യങ്ങളിലൂടെയും ആകാശനിരീക്ഷണത്തിലൂടെ മനസിലാക്കിയശേഷമാണ് പ്രധാനമന്ത്രി ചൂരല്‍മലയിലെത്തിയിരിക്കുന്നത്. ദുരന്തത്തില്‍നഷ്ടമായ വെള്ളാര്‍മല സ്കൂളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മുണ്ടക്കൈ മേഖലയും പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.

ചൂരല്‍മല മുണ്ടക്കൈ പാലത്തിനടുത്തുവെച്ച് രക്ഷാപ്രവര്‍ത്തകരുമായും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും മോദി സംസാരിക്കുന്നുണ്ട്. ബെയ്‌ലി പാലവും അദ്ദേഹം നടന്നു കാണും. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരേയും മോദി സന്ദര്‍ശിക്കുന്നുണ്ട്.

ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളിലാണ് പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ അതേ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.

Prime Minister Narendra Modi Visits Chooral Mala At Wayanad Landslide region

More Stories from this section

family-dental
witywide