ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനത്തില്‍ രാജ്ഘട്ടില്‍ മഹാത്മ ഗാന്ധിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്നാണ് മോദി എക്‌സില്‍ കുറിച്ചത്.
”എല്ലാവര്‍ക്കും വേണ്ടി ബാപ്പുവിന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ അഭിവാദ്യങ്ങള്‍. സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ജീവിതവും ആദര്‍ശങ്ങളും എന്നും പ്രചോദനമായി നിലനില്‍ക്കും” – നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.
#WATCH | Delhi: PM Narendra Modi pays tributes to Mahatma Gandhi on the occasion of his birth anniversary, at Rajghat. pic.twitter.com/fKz6Pg3smt
— ANI (@ANI) October 2, 2024
അതേസമയം, സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രധാനമന്ത്രി ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കുകയും ചെയ്തു. 2014ല്‍ ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച സ്വച്ഛ് ഭാരത് മിഷന്റെ പത്താം വാര്‍ഷികമാണ് ഇന്ന്. ശുചിത്വ മിഷന്റെ ഭാഗമായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും എക്സിലെ പോസ്റ്റിലൂടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
Today, on Gandhi Jayanti, I took part in Swachhata related activities with my young friends. I urge you all to also take part in some or the other such activity during the day and at the same time, keep strengthening the Swachh Bharat Mission. #10YearsOfSwachhBharat pic.twitter.com/FdG96WO9ZZ
— Narendra Modi (@narendramodi) October 2, 2024
‘ഇന്ന്, ഗാന്ധി ജയന്തി ദിനത്തില്‍, എന്റെ യുവ സുഹൃത്തുക്കളോടൊപ്പം ഞാന്‍ ശുചിത്വവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു’വെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
.