ലണ്ടൻ: കുട്ടിയായിരുന്ന തന്നെ കുളിപ്പിക്കുമ്പോൾ പോലും എലിസബത്ത് രാജ്ഞി തലയിൽ കിരീടം വെക്കുമായിരുന്നെന്ന് ചാൾസ് രാജാവ്. കിരീടധാരണത്തിന് ശേഷം തന്റെ അമ്മയായ എലിസബത്ത് രാജ്ഞി എങ്ങനെയാണ് തലയിൽ കിരീടം വെച്ച് ജീവിക്കാന്‍ പരിശീലിച്ചതെന്ന് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിയായ തന്നെ കുളിപ്പിക്കുമ്പോള്‍ എലിസബത്ത് രാജ്ഞി കിരീടം അണിയാറുണ്ടായിരുന്നെന്നും അടുത്തിടെ പുറത്തുവന്ന ഡോക്യുമെന്‍ററിയിൽ അദ്ദേഹം പറയുന്നു.
എലിസബത്ത് ഇംഗ്ലണ്ടിന്റെ രാജ്ഞിയായിരുന്നപ്പോള്‍ നാലുവയസ്സായിരുന്നു ചാള്‍സിന്‍റെ പ്രായം. അമ്മ രാജ്ഞിയായ ദിവസം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറയുന്നു.
1953-ലെ ചടങ്ങിനെ കുറിച്ച് ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു. തന്റെ കീരീടധാരണ ചടങ്ങില്‍ സെന്റ് എഡ്വേര്‍ഡിന്റെ ഭാരമുള്ള കിരീടം തലയില്‍ വെച്ചപ്പോള്‍ അത് ഇളകി താഴെവീഴുമോ എന്ന കാര്യത്തില്‍ ചെറുതായി ഉത്കണ്ഠയുണ്ടായിരുന്നു.
കിരീടധാരണത്തിനു ശേഷം മിക്കവാറും സമയങ്ങളിൽ എലിസബത്ത് രാജ്ഞി കിരീടം വെക്കാറുണ്ടായിരുന്നു. കിരീടം ധരിച്ച് ശീലമാകാന്‍ വേണ്ടിയായിരുന്നു അത്. തന്നെയും സഹോദരിയെയും വൈകുന്നേരങ്ങളിൽ കുളിപ്പിക്കുമ്പോൾ പോലും അമ്മ കിരീടം ധരിച്ചിരുന്നതായും അദ്ദേഹം ഓർമിച്ചു.
Prince Charles talks about Queen elizabeth and his Childhood