ഡോക്ടറെ പീഡിപ്പിച്ച് കൊന്ന സംഭവം: ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ പിടിപാടുള്ളയാള്‍, നീണ്ട അവധിയില്‍ പോകാന്‍ കോടതി ഉത്തരവ്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഡ്യൂട്ടി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ.സന്ദീപ് ഘോഷിനോട് നീണ്ട അവധിയില്‍ പ്രവേശിക്കാന്‍ ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി. രാജിവെച്ച് മണിക്കൂറുകള്‍ക്കകം കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജിന്റെ (സിഎന്‍എംസി) പ്രിന്‍സിപ്പലായി അദ്ദേഹത്തെ നിയമിച്ചത് വിവാദമായിരുന്നു.

”ധാര്‍മ്മിക ഉത്തരവാദിത്തം നിമിത്തം പ്രിന്‍സിപ്പല്‍ സ്ഥാനമൊഴിഞ്ഞിട്ടുണ്ടെങ്കില്‍, 12 മണിക്കൂറിനുള്ളില്‍ മറ്റൊരു ജോലി നല്‍കുന്നത് വളരെ ഗൗരവമുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ആര്‍ജി കര്‍ പീഡന കൊലപാതക കേസില്‍ കേസ് ഡയറി ഉച്ചയ്ക്ക് ഒരു മണിക്കകം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

‘മരിച്ച പെണ്‍കുട്ടി എന്റെ മകളെപ്പോലെയാണ്, ഒരു രക്ഷിതാവെന്ന നിലയില്‍ ഞാന്‍ രാജിവെക്കുന്നു’ എന്ന് പ്രഖ്യാപിച്ചാണ് ഇദ്ദേഹം രാജിവെച്ചത്. പക്ഷേ, വൈകാതെ, കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പലായി നിയമിതനാകുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ എത്ര സ്വാധീനമുള്ളയാളാണെന്ന ചര്‍ച്ചകളും വിവാദവും ഉയര്‍ന്നത്.

More Stories from this section

family-dental
witywide