മിന്നൽ വേ​ഗം, ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരന്റെ രക്ഷകനായി കണ്ടക്ടർ! ‘ദൈവത്തിന്റെ കൈ’ക്ക്‌ അഭിനന്ദന പ്രവാഹം

പത്തനംതിട്ട: ബസിൽ നിന്ന് പുറത്തേക്ക് വീഴാൻപോയ യാത്രക്കാരനെ രക്ഷിച്ച് സ്വകാര്യ ബസിലെ കണ്ടക്ടറുടെ വീഡിയോ വൈറൽ. മിന്നല്‍വേഗത്തിൽ ഒറ്റക്കൈ കൊണ്ടാണ് കണ്ടക്ടർ യാത്രക്കാരനെ രക്ഷിച്ചത്. ചവറ -അടൂർ -പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന ‘സുനിൽ’ ബസിലെ സംഭവം. സംഭവം വൈറലായതോടെ കണ്ടക്ടർ ബിജിത്ത് ലാൽ താരമായി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്തളം- ചവറ റൂട്ടില്‍ ഓടുന്ന ബസില്‍ കാറാളിമൂക്കില്‍ വച്ചാണ് സംഭവം. ബസിന്റെ പിന്നിലെ ഡോറിന് അരികില്‍ നിന്ന യാത്രക്കാരനാണ് നിയന്ത്രണം തെറ്റി വീഴാൻ പോയത്. ടിക്കറ്റ് നല്‍കി ബാലന്‍സ് വാങ്ങുന്നതിനിടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ശരവേ​ഗത്തിൽ ഒറ്റക്കൈ കൊണ്ട് യാത്രക്കാരനെ കണ്ടക്ടർ ബസിലേക്ക് പിടിച്ചുകയറ്റി.

മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി കണ്ടക്ടർ ബിജിത്ത് ലാലിനെ അഭിനന്ദിച്ചു. പെട്ടെന്ന് തോന്നിയ റിയാക്ഷനില്‍ കൈയില്‍ കയറി പിടിക്കുകയായിരുന്നു. യാത്രക്കാരന്റെ വലതുകൈ ആണ് എനിക്ക് ലഭിച്ചത്. നിരവധിപ്പേര്‍ വിളിച്ച് അഭിനന്ദിച്ചു’’- കണ്ടക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

Private bus conductor saves traveler live

More Stories from this section

family-dental
witywide