ന്യൂദൽഹി: നടൻ മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലോസ് ഏഞ്ചൽസിലെ കെറ്റാമൈൻ ക്വീൻ എന്ന് വിളിക്കപ്പെടുന്ന ജസ്വീൻ സംഗ നയിക്കുന്നത് ആഡംബര ജീവിതം. മയക്കുമരുന്ന് വിൽപ്പനയിലൂടെ ജസ്വീൻ പടുത്തുയർത്തിയത് വലിയ സാമ്രാജ്യമാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 28 ന് പെറിയുടെ മരണത്തിലേക്ക് നയിച്ച കെറ്റാമൈൻ വിതരണം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ജസ്വീൻ സംഗ നിലവിൽ ഫെഡറൽ അന്വേഷണ കേന്ദ്രത്തിലാണ്.
ജസ്വീൻ സംഗയെ ‘സെലിബ്രിറ്റി ഡ്രഗ് ഡീലർ’ എന്നാണ് പ്രോസിക്യൂട്ടർമാർ വിശേഷിപ്പിക്കുന്നത്. സെലിബ്രിറ്റികളാണ് ജസ്വീൻ സംഗയുടെ പ്രധാന ഇടപാടുകാർ. ‘ലഹരിമരുന്ന് വിൽക്കുന്ന എംപോറിയം’ എന്നാണ് ഹോളിവുഡിലെ ഇവരുടെ വസതിയെ അധികൃതർ വിശേഷപ്പിക്കുന്നത്. മെത്താംഫെറ്റാമൈൻ, കൊക്കെയ്ൻ, കെറ്റാമൈൻ എന്നിവയുടെ വ്യാപാരം ഈ വസതി കേന്ദ്രീകരിച്ച് നടത്തിയിരുന്നു.
മാർച്ചിൽ സംഗയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 79 കുപ്പി ലിക്വിഡ് കെറ്റാമൈൻ, ഏകദേശം 2,000 മെത്താംഫെറ്റാമൈൻ ഗുളികകൾ, മറ്റ് നിയമവിരുദ്ധ വസ്തുക്കൾ എന്നിവ കണ്ടെത്തിയിരുന്നു.
2019 ജൂൺ മുതൽ ജസ്വീൻ സംഗ മയക്കുമരുന്ന് വിപണരംഗത്ത് സജീവമാണെന്ന് അന്വേഷണ സംഘം പറയുന്നു. സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിൽ ജസ്വീൻ സംഗ ഹോളിവുഡിലെ മുൻനിര അഭിനേതാക്കൾക്കായി പാർട്ടികൾ നടത്തിയ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.
യാത്രകളിൽ മാത്രമല്ല, ജസ്വീന്റെ സ്വത്തുക്കളിലും അവരുടെ ആഡംബര ജീവിതശൈലി പ്രകടമായിരുന്നു. ബിഎംഡബ്ല്യു, റേഞ്ച് റോവർ തുടങ്ങിയ വാഹനങ്ങളാണ് സംഗ ഉപയോഗിച്ചിരുന്നത്. മെക്‌സിക്കോ, സ്‌പെയിൻ, ഇറ്റലി, ഗ്രീസ്, ജപ്പാൻ, ഫ്രാൻസ്, ദുബായ്, ആന്‍റിഗ്വ തുടങ്ങിയ രാജ്യങ്ങളിൽ ജസ്വീൻ സംഗ സ്ഥിരമായി സന്ദർശനം നടത്തിയിരുന്നു. കെറ്റാമൈൻ മാരകമാണെന്ന വസ്തുതയോട് സംഗ നിസ്സംഗത കാണിക്കുന്നതായി പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു.
ഇൻസ്റ്റഗ്രാം ഹാൻഡിലിൽ വിദേശ രാജ്യങ്ങളിൽ സ്വകാര്യ ജെറ്റുകളിൽ യാത്ര നടത്തിയ ദൃശ്യങ്ങളും പതിവായി ജസ്വീന പങ്കുവച്ചിരന്നു. ലൂയി വിറ്റൺ പോലെയുള്ള ആഡംബര ബ്രാൻഡുകളുടെ ഉൽപനങ്ങളാണ് ഇവർ ഉപയോഗിച്ചിരുന്നത്. അറസ്റ്റിന് തൊട്ടുമുൻപള്ള ദിവസങ്ങളിലും പാർട്ടികളിലും പൊതുപരിപാടികളും സജീവമായിരുന്നു. ഇവർ ബോട്ടോക്സ്, ഐവി ഡ്രിപ്പ് പോലുള്ള സൗന്ദര്യ ചികിത്സകള്‍ നടത്തിയിട്ടുള്ളതായി സുഹൃത്തുക്ക ൾപറയുന്നു.