ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകൾ അറിയാം, ‘മലയാളവും പഠിക്കണം’! വയനാടിന്റെ ഹൃദയത്തിൽ കുടിയേറാൻ പ്രിയങ്ക, സത്യപ്രതിജ്ഞ തിങ്കളാഴ്ച

ന്യൂഡൽ​ഹി: വയനാടിന്റെ എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ പ്രിയങ്കാ ​ഗാന്ധി. നാളെയാണ് ചടങ്ങ്. വയനാട്ടുകാരുടെ മനസ്സിൽ കയറാൻ മലയാളം പഠിക്കാനൊരുങ്ങുകയാണ് പ്രിയങ്ക ഗാന്ധി. രാഹുലും പ്രിയങ്കയും പ്രസംഗിക്കുന്നത് എപ്പോഴും പരിഭാഷകരുടെ സഹായത്തോടെയാണ്. വയനാട്ടിലെത്തുമ്പോൾ ജോതി രാധിക വിജയകുമാറാണ് പരിഭാഷക.

പ്രചാരണങ്ങൾക്കായി വയനാട്ടിലെത്തിയതു മുതൽ ചില മലയാളവാക്കുകൾ പ്രിയങ്കക്ക് പരിചിതമായിട്ടുണ്ട്. പ്രിയങ്കയെ മലയാളം പഠിപ്പിക്കാൻ ഒരു അധ്യാപികയെ നിയമിക്കണമെന്ന നിർദേശം മുതിർന്ന നേതാവ് തന്നെ മുന്നോട്ട് വെച്ചു. നിവേദനങ്ങൾ വായിക്കാനും മനസിലാക്കാനുമാണ് മലയാളം പഠനത്തിലൂടെ പ്രിയങ്ക ലക്ഷ്യമിടുന്നത്. ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകളാണ് പ്രിയങ്കക്ക് വശം. തമിഴും കുറച്ച് വശമുണ്ട്.

വയനാട്ടിൽ 410931 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രിയങ്ക നേടിയത്. പ്രിയങ്കക്ക് 622338 വോട്ടുകൾ ലഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി സത്യന്‍ മൊകേരിക്ക് 211407 വോട്ടുകളും ബി.ജെ.പിയുടെ നവ്യഹരിദാസിന് 109939 വോട്ടുകളും മാത്രമാണ് നേടാനായത്.

Priyanka gandhi take oath tomorrow as Wayanad mp

More Stories from this section

family-dental
witywide