നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം പ്രിയങ്ക ആദ്യം പോയത് പുത്തുമലയിൽ ‘ഒന്നിച്ചുറങ്ങുന്നവരെ’ കാണാൻ, കൂട്ടസംസ്‌കാരം നടന്നിടത്ത് പുഷ്പാ​ര്‍​ച്ച​ന

കല്‍പ്പറ്റ: വയനാട് ചൂരല്‍മല, മൂണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലികളുമായി പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം ആദ്യം തന്നെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചത് പുത്തുമലയായിരുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പുത്തുമലയിലെ ശ്മശാനഭൂമിയിലെത്തിയത്. കൂട്ടസംസ്‌കാരം നടന്ന സ്ഥലത്ത് ഇരുവരും പുഷ്പാര്‍ച്ചന നടത്തി.

കല്‍പ്പറ്റയിലെ പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിലും വയനാട് ദുരന്തം പ്രിയങ്ക അനുസ്മരിച്ചിരുന്നു. ചൂരല്‍മലയിലെ ദുരന്തകാഴ്ചകളും അതിജീവനത്തിന്റെ കരളുറപ്പും തന്റെ ഉള്ളില്‍ തൊട്ടു. എല്ലാം നഷ്ടപ്പെട്ട മനുഷ്യരെയാണ് താന്‍ അവിടെ കണ്ടതെന്ന് പ്രിയങ്ക പറഞ്ഞു. താന്‍ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. വയനാട്ടുകാരുടെ ഈ ധൈര്യം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. വയനാടിന്റെ ഭാഗമാകുന്നത് വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നെന്നും പ്രിയങ്ക പറഞ്ഞു.

More Stories from this section

family-dental
witywide