
വണ്ടൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനമുയർത്തി വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു. മോദിയും ആർ എസ് എസും ജനാധ്യിപത്യത്തെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി അതിനെ ശക്തമായി എതിർക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ലോകം മുഴുവൻ തന്റെ സഹോദരന് നേരെ പുറംതിരിഞ്ഞ് നിന്ന സമയം ഒപ്പം നിന്നത് വയനാട്ടുക്കാര്‍ ആയിരുന്നെന്നും ആ സ്നേഹത്തിന് നന്ദിയുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഇന്ന് ലോകം മുഴുവൻ സത്യത്തിനായി നിലകൊള്ളുന്ന രാഹുലിനെ തിരിച്ചറിമ്പോൾ വയനാട്ടുകാരോട് ഞങ്ങളുടെ കുടുംബം കടപ്പെട്ടിരിക്കുന്നെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.വയനാടിന്റെ പ്രശനങ്ങൾ എനിക്ക് അറിയാം. വയനാട്ടിൽ നിങ്ങൾക്ക് അടിയന്തര ശ്രദ്ധ ആവശ്യം ഉള്ള കാര്യങ്ങൾ എന്റെ സഹോദരൻ എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്ക് കഴിയുന്നത്രേം ആളുകളോട് വന്ന് കണ്ട് സംസാരിക്കാൻ ആഗ്രഹം ഉണ്ട്. എൻ്റെ സഹോദരൻ ഇടക്ക് പറയുന്ന ‘വിദ്വേഷത്തിന്‍റെ കമ്പോളത്തിൽ സ്നേഹത്തിന്‍റെ കട തുടങ്ങി എന്നത് നിങ്ങൾക്കറിയാമല്ലോ. ആ സ്നേഹത്തിന്‍റെ കട ആദ്യം തുറന്നത് ഈ നാട്ടിൽ ആണ്. അത്രയും മനോഹരമാണ് വയനാടെന്നും പ്രിയങ്ക വിവരിച്ചു. വയനാടിനോടുള്ള ഉത്തരവാദിത്തവും കടമയും തനിക്ക് മറ്റെന്തിനെക്കാളും മുകളിൽ ആയിരിക്കുമെന്നും ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ലെന്നും പ്രിയങ്ക പ്രഖ്യാപിച്ചു.ജനാധിപത്യ രാജ്യത്തിൽ ജനങ്ങൾക്കാണ് അധികാരം എന്ന് ബിജെപിയെ ബോധ്യപ്പെടുത്തണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ഭരണകൂടം രാജ്യത്തെ ജനങ്ങളെ ബഹുമാനിക്കുന്നില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്രം ഒരു സഹായവും നൽകാത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാലോ അഞ്ചോ ബിസിനസുകാരായ സുഹൃത്തുക്കൾക്കു വേണ്ടിയാണു നയങ്ങൾ രൂപീകരിക്കുന്നത്. അധികാരത്തിനു വേണ്ടി ജനങ്ങളെ വിഭജിക്കുന്നു. മണപ്പുരിൽ അതാണ് ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. ജനാധിപത്യം യഥാർത്ഥ അർത്ഥത്തിൽ വിജയിക്കുന്നതുവരെ താൻ പോരാടുമെന്നും പ്രിയങ്ക വ്യക്തമാക്കി.