ന്യൂഡല്‍ഹി: രാവിലെ ഏഴുമുതല്‍ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ മകനും മകളുമായ റൈഹാന്‍ രാജീവ് വദ്രയും മിരായ വാദ്രയും ഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തി.
വോട്ട് ചെയ്ത ശേഷം, ‘ഇത് വളരെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണെന്ന് ഞാന്‍ കരുതുന്നു. ഭരണഘടനയെ സംരക്ഷിക്കാനും നല്ല മാറ്റത്തിനായി വോട്ടുചെയ്യാനും ഞാന്‍ എല്ലാ യുവാക്കളോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് റൈഹാന്‍ പറഞ്ഞു.
എല്ലാവരും പുറത്ത് വന്ന് വോട്ട് ചെയ്യണമെന്ന് സഹോദരി മിരായയും അഭിപ്രായപ്പെട്ടു.
അതേസമയം, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും, എംപി രാഹുല്‍ ഗാന്ധി എന്നിവരും ഡല്‍ഹിയില്‍ വോട്ട് ചെയ്തു. പോളിംഗ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ സെല്‍ഫി എടുക്കുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് ഇന്ന് രാജ്യത്തെ പ്രധാന പ്രശ്നങ്ങളെന്നും പ്രിയങ്ക വോട്ട് രേഖപ്പെടുത്തി പ്രതികരിച്ചു.
#WATCH दिल्ली: कांग्रेस महासचिव प्रियंका गांधी वाड्रा के बेटे रेहान राजीव वाड्रा ने वोट डालने के बाद कहा, "यह बहुत महत्वपूर्ण चुनाव है। मैं सभी युवाओं से संविधान बचाने और सकारात्मक बदलाव के लिए वोट करने का अनुरोध करता हूं।"
— ANI_HindiNews (@AHindinews) May 25, 2024
कांग्रेस महासचिव प्रियंका गांधी वाड्रा की बेटी मिराया… pic.twitter.com/1OCdsKBgkb