ന്യൂയോർക്ക്: നൂറുകണക്കിന് പലസ്തീൻ അനുകൂല പ്രതിഷേധക്കാർ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ബ്രൂക്ലിൻ മ്യൂസിയത്തിലേക്ക് മാർച്ച് നടത്തി. ലോബിയിൽ ടെൻ്റുകൾ സ്ഥാപിക്കുകയും കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് “ഫ്രീ പലസ്തീൻ” ബാനർ ഉയർത്തുകയും ചെയ്തു. പൊലീസ് അറസ്റ്റുചെയ്യാൻ നീങ്ങുന്നതിന് മുമ്പാണ് ബാനർ ഉയർത്തിയത്.
ന്യൂയോർക്ക് സിറ്റി പോലീസ് ഉദ്യോഗസ്ഥർ മ്യൂസിയത്തിന് പുറത്ത് ജനക്കൂട്ടത്തിനിടയിൽ ഉണ്ടായ സംഘർഷത്തിനിടെ ചില പ്രതിഷേധക്കാരെ നേരിടുകയും മർദ്ദിക്കുകയും ചെയ്തു. ചില പ്രകടനക്കാർ ഓഫീസർമാർക്ക് നേരെ പ്ലാസ്റ്റിക് കുപ്പികൾ എറിയുകയും അസഭ്യം പറയുകയും ചെയ്തു. മറ്റ് പ്രതിഷേധക്കാർ ബാനറുകൾ പിടിച്ച്, പലസ്തീൻ പതാകകൾ വീശിക്കൊണ്ട് നഗരത്തിലെ രണ്ടാമത്തെ വലിയ ബ്യൂക്സ് ആർട്സ് മ്യൂസിയത്തിൻ്റെ പടികളിൽ നിന്നു ഉറക്കെ മുദ്രാവാക്യം വിളിച്ചു.
എൻബിഎയുടെ ബ്രൂക്ക്ലിൻ നെറ്റ്‌സിൻ്റെ ഭവനമായ ബാർക്ലേസ് സെൻ്ററിൽ നിന്ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് റാലി ആരംഭിച്ചു. പിന്നീട് മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധക്കാർ ഒരു മൈൽ അകലെയുള്ള മ്യൂസിയത്തിലേക്ക് നീങ്ങുകയായിരുന്നു.