മോസ്‌കോ: വൈഫൈ നെറ്റ്വര്‍ക്കിന് ഉക്രൈന്‍ അനുകൂല പേര് നല്‍കിയ വിദ്യാര്‍ത്ഥിക്ക് 10 ദിവസത്തെ തടവു ശിക്ഷ. റഷ്യയുടെ ഉക്രൈനിലെ സൈനിക ആക്രമണത്തിനിടെ ഉക്രൈന്‍ അനുകൂല പേര് വൈഫൈ നെറ്റ്വര്‍ക്കിന് പുനര്‍നാമകരണം ചെയ്ത വിദ്യാര്‍ത്ഥിയെ മോസ്‌കോ കോടതിയാണ് 10 ദിവസത്തെ തടവിന് ശിക്ഷിച്ചത്. സംഭവം റിയ-നോവോസ്റ്റി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് തന്റെ വൈഫൈ റൂട്ടറില്‍ നിന്ന് നെറ്റ്വര്‍ക്കിന്റെ പേര് മാറ്റി സ്ലാവ ഉക്രെയ്നി അഥാ ‘ഗ്ലോറി ടു യുക്രെയ്ന്‍’ എന്ന് അര്‍ത്ഥം വരുന്ന പേരിട്ടത്. തീവ്രവാദ സംഘടനകളുടെ ചിഹ്നങ്ങളുടെ പരസ്യമായ ഉപയോഗത്തിന് കോടതി വിദ്യാര്‍ത്ഥിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷിക്കുകയുമായിരുന്നു. നെറ്റ് വര്‍ക്കിന്റെ പേര് മാറ്റിയത് പോലീസ് ഉദ്യോഗസ്ഥന്‍ നെറ്റ്വര്‍ക്കിന്റെ അധികാരികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
റഷ്യന്‍ ഉക്രൈനില്‍ ആക്രമണം ആരംഭിച്ചത് 2022 ഫെബ്രുവരി മുതലായിരുന്നു. ഇതേത്തുടര്‍ന്ന് റഷ്യയുടെ നടപടിയെ പരസ്യമായി വിമര്‍ശിക്കുന്നതിനോ ഉക്രേനിയന്‍ സേനയ്ക്ക് പിന്തുണ നല്‍കുന്നതിനോ മുതിരുന്ന ആളുകള്‍ക്കെതിരെ റഷ്യന്‍ ഉദ്യോഗസ്ഥര്‍ ആയിരക്കണക്കിന് നടപടികള്‍ സ്വീകരിച്ചതായും തടവോ പിഴയോ ചുമത്തിയതായും റിപ്പോര്‍ട്ടുണ്ട്.