ഗാസയിൽ ഉടനടി വെടിനിർത്തൽ: അമേരിക്ക യുഎന്നിൽ പ്രമേയം കൊണ്ടുവരും

വാഷിങ്ടൺ: ഒക്ടോബർ 7-ന് തെക്കൻ ഇസ്രായേലിൽ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ മോചിപ്പിക്കുന്നതിനുള്ള കരാറിൻ്റെ ഭാഗമായി, ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഉടനടി സുസ്ഥിരമായ വെടിനിർത്തൽ സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കുന്ന പ്രമേയത്തിൻ്റെ അന്തിമ കരട് അമേരിക്ക യുഎന്നിൽ അവതരിപ്പിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം വോട്ടെടുപ്പിന് സമയമൊന്നും നിശ്ചയിച്ചിട്ടില്ലെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സാധാരണക്കാരുടെയും ആശുപത്രികൾ, സ്‌കൂളുകൾ, വീടുകൾ ഉൾപ്പെടെ സിവിലിയൻ വസ്തുക്കളുടെയും സംരക്ഷണം ഉറപ്പുവരുത്തും വിധം അന്താരാഷ്ട്ര നിയമങ്ങൾ എല്ലാ കക്ഷികളും പാലിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും.

ഗാസ മുനമ്പിലെ യുദ്ധത്തിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ട് ഇതിന് മുമ്പ് കൊണ്ടുവന്ന പ്രമേയങ്ങളെല്ലാം അമേരിക്ക വീറ്റോ ചെയ്തിരുന്നു. ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തെ യുഎസ് വീറ്റോ ചെയ്തിരുന്നു.