സത്യപ്രതിജ്ഞയ്ക്കിടെ ‘ജയ് പലസ്തീന്‍’ മുദ്രാവാക്യം : അസദുദ്ദീന്‍ ഉവൈസിക്കെതിരെ പ്രതിഷേധം, പരാതി

ന്യൂഡല്‍ഹി: ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി നടത്തിയ പരാമര്‍ശം വന്‍ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു.

ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീന്‍’ എന്ന് പറഞ്ഞായിരുന്നു ഒവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. എന്നാലിത് ഭരണപക്ഷ അംഗങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പിലേക്ക് നയിച്ചു.

അഞ്ച് തവണ ഹൈദരാബാദ് എംപിയായ അദ്ദേഹം നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യം ഔദ്യോഗിക റെക്കോര്‍ഡില്‍ നിന്നും മാറ്റും. ഔപചാരികമായ സത്യപ്രതിജ്ഞയ്ക്ക് അപ്പുറത്തുള്ള മൊഴികള്‍ രേഖപ്പെടുത്തില്ലെന്ന് പ്രിസൈഡിംഗ് ഓഫീസറായ ബിജെപി നേതാവ് രാധാ മോഹന്‍ സിംഗ് അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി. സത്യപ്രതിജ്ഞ മാത്രമാണ് ഔദ്യോഗികമായി രേഖപ്പെടുത്തുകയെന്ന്‌ പ്രോ ടെം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബും സ്ഥിരീകരിച്ചു.

അതേസമയം, പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഒവൈസി തന്റെ പരാമര്‍ശത്തെ ന്യായീകരിക്കുകയും ‘മറ്റ് അംഗങ്ങളും വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നതെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഞാന്‍ ‘ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീന്‍’ എന്ന് പറഞ്ഞു. അത് എങ്ങനെ തെറ്റാകുമെന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല, പലസ്തീനെ പരാമര്‍ശിച്ചതിന്റെ കാരണം ചോദിച്ചപ്പോള്‍, ‘അവര്‍ അടിച്ചമര്‍ത്തപ്പെട്ടവരാണ്’ എന്നും ഒവൈസി വിശദീകരിച്ചു.

അതിനിടെ, കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെ, ഒവൈസിയുടെ പരാമര്‍ശത്തെ എതിര്‍ത്ത് വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയുടെ ഓഫീസിന് കത്തയച്ചു. കൂടാതെ, ഒവൈസിയോട് ഒരിക്കല്‍ കൂടി സത്യപ്രതിജ്ഞ ചെയ്യാന്‍ ആവശ്യപ്പെടണമെന്നും അവര്‍ പ്രോടേം സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.

More Stories from this section

family-dental
witywide