‘തൃശൂർ ആർഎസ്എസിന് കൊടുത്ത ചതിയനെ മലബാറിന് വേണ്ട’; ടി.എൻ. പ്രതാപനെതിരെ പ്രതിഷേധവുമായി ‘കോൺഗ്രസ് പോരാളികൾ’

കോഴിക്കോട്: കോൺഗ്രസ് നേതാവ് ടി.എന്‍. പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍. ‘ചതിയന്‍ ടി.എൻ. പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകന്‍’ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്.

നടക്കാവിൽ ചൊവ്വാഴ്ച വൈകിട്ടാണ് ബോർഡ് സ്ഥാപിച്ചത്. ‘കോൺഗ്രസ് പോരാളികൾ’ എന്ന പേരിലാണ് ബോർഡ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടി.എന്‍.പ്രതാപന് മലബാറിന്റെ ചുമതല നൽകിയതിലുള്ള പ്രതിഷേധമാണ് ബോർഡ് സ്ഥാപിക്കാൻ കാരണമെന്നാണ് കരുതുന്നത്.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ സിറ്റിങ് എംപിയായ പ്രതാപനെ മാറ്റിയാണ് കെ. മുരളീധരനെ സ്ഥാനാർഥിയാക്കിയത്. തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തിൽ ജയിക്കുകയും എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ് സുനിൽ കുമാർ രണ്ടാം സ്ഥാനത്തേക്കും കെ.മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ഇതോടെയാണ് ടി.എൻ.പ്രതാപനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നത്. തോൽവിക്ക് പിന്നാലെ കെ.മുരളീധരനെ പിന്തുണച്ചുകൊണ്ട് കോഴിക്കോട് നഗരത്തിലുൾപ്പെടെ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide